സ്വര്‍ണ്ണക്കള്ളടത്തിലെ സത്യം പുറത്തു വരണമെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണo : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളടത്തിലെ സത്യം പുറത്തു വരണമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ അതിനുള്ള സാഹചര്യം ഉരുത്തിരിഞ്ഞിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തുമായി കെ. ടി. ജലീലിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ സ്വര്‍ണംകടത്തിയിട്ടുണ്ടാകാമെന്ന് കെ. ടി. ജലീല്‍ കഴിഞ്ഞ ദിവസം സമ്മതിച്ചു. ഇതുതന്നെയാണ് പ്രതിപക്ഷവും ഇത്രയും നാളും പറഞ്ഞുകൊണ്ടിരുന്നത്. അപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ അഴിമതികള്‍ സി. ബി. ഐ. അന്വേഷിക്കുക, സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്‍ സ്പീക്ക് അപ്പ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടി തുടങ്ങി.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത വിധത്തില്‍ സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒരു മന്ത്രി കൂട്ടുനിന്നപ്പോള്‍ ആ മന്ത്രിയെ രക്ഷിക്കാന്‍ വര്‍ഗീയത ഇളക്കിവിടുന്ന നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. ഒരു കമ്യൂണിസ്റ്റ് മുഖ്യന്ത്രിക്ക് ഒരു നിവൃത്തിയുമില്ലാതെ വന്നപ്പോള്‍ ജാതിയും മതവും പറയേണ്ട ഗതികേടിലേക്കെത്തിരിയിരിക്കുന്നു. രണ്ട് വോട്ടിന് വേണ്ടി ഏത് വര്‍ഗീയതയെയും ആവേശത്തോടെ ആലിംഗനം ചെയ്യുന്നയാളായി കേരളത്തിലെ മുഖ്യമന്ത്രി മാറിക്കഴിഞ്ഞു.

ഇ.എം.എസും പി. കൃഷ്ണപിള്ളയുമൊക്കെ ഇരുന്ന കസേരയില്‍ ഇരിക്കുന്ന സിപി.എം സംസ്ഥാന സെക്രട്ടറിയും പച്ചയ്ക്ക് വര്‍ഗീയത പറയുകയാണ്. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളെയും ബഹുമാനിക്കുന്നവരാണ് ഞങ്ങള്‍. ഈന്തപ്പഴത്തിന്റെ മറവിലടക്കം നടന്ന കള്ളക്കടത്തിനെക്കുറിച്ചാണ് തങ്ങള്‍ പറഞ്ഞതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...