മന്ത്രി കെ ടി ജലീലിൻ്റെ രാജി : യുവമോർച്ച മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : യുവമോർച്ച കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ്ണ കള്ളക്കടത്തിൽ അന്വേഷണം നേരിടുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് താലൂക്ക് ഓഫീസ് മാർച്ച് നടത്തി.

യുവമോർച്ച കോന്നി നിയോജകമണ്ഡലം പ്രസിഡൻറ് സുജീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി എ സൂരജ് ഉദ്ഘാടനം ചെയ്തു. അഴിമതി ആരോപണം നേരിട്ടപ്പോൾ ഈ മന്ത്രിസഭയിലെ മൂന്നു മന്ത്രിമാർ രാജിവെച്ചിരുന്നു. പക്ഷേ ജലീലിൻ്റെ രാജി ആവശ്യപ്പെടാനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാതായിരിക്കുന്നു. ഇതിൻ്റെ പിന്നിൽ എന്താണ് നടക്കുന്നതെന്ന് കേരളത്തിലെ ജനങ്ങൾ ഇന്ന് മനസ്സിലായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ, ബിജെപി കോന്നി നിയോജക മണ്ഡലം പ്രസിഡൻറ് ജി മനോജ് , യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻറ് ശ്രീജിത്ത് തട്ടയിൽ, ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ ആർ രാകേഷ്, മണ്ഡലം വൈസ് പ്രസിഡൻറ് കണ്ണൻ ചിറ്റൂർ, സെക്രട്ടറി പ്രസന്നൻ അമ്പലപ്പാട്ട്, സുജിത് ബാലഗോപാൽ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണുദാസ്, വൈസ് പ്രസിഡൻ്റുമാരായ രഞ്ജിത്ത് ബി, ജിഷ്ണു സെക്രട്ടറിമാരായ ശ്രേയസ്, വൈശാഖ്, ഐ.ടി സെൽ കൺവീനർ ഗിരീഷ് ഗോപി യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ്മാരായ അഖിൽ എസ്, പ്രവീൺ, ഷെറിൻ, അമൽ, ശിവപ്രസാദ്, ജനറൽ സെക്രട്ടറിമാരായ അരുൺ പനംചേരിൽ, തുടങ്ങിയവർ നേതൃത്വം നല്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി വിഷയം വഴിതിരിച്ചുവിടാനാണ് സർക്കാർ ഈ അറസ്റ്റ് ഉപയോഗിച്ചതെന്ന് എംകെ സ്റ്റാലിൻ

0
ചെന്നൈ: നടി തൃഷയ്‌ക്കെതിരായ ദ്വയാർഥ പരാമർശ കേസിൽ ഡിഎംകെ നേതാവും പ്രതിപക്ഷ...

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും...

കെഎസ്ആർടിസിയിൽ ഇനി വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ്പ് വഴി...

ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി കെ ബി ഗണേഷ് കുമാർ

0
കൊല്ലം: ഗതാഗത മന്ത്രി സി പി ജോണിന്റെ വിവാദപ്രസ്താവനയിൽ പ്രതികരണവുമായി മുൻ...