Friday, May 24, 2024 5:39 am

സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദും റബിന്‍സും ദുബൈയില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡെല്‍ഹി:  നയതന്ത്ര ബാഗേജില്‍ കേരളത്തിലേയ്ക്ക് സ്വര്‍ണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശി ഫൈസല്‍ ഫരീദും റബിന്‍സും ദുബൈയില്‍ അറസ്റ്റിലായെന്ന് എന്‍ഐഎ കോടതിയില്‍. യുഎഇ ഭരണകൂടമാണ് ഇരുവരേയും അറസ്റ്റു ചെയ്തത്.

ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എന്‍ ഐ എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതിയില്‍ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിലാണ് അറസ്റ്റിന്റെ കാര്യം എന്‍ ഐ എ അറിയിച്ചത്.

ആറു പ്രതികള്‍ക്കെതിരെ ഇന്റര്‍പോള്‍ വഴി ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയച്ചു. ഫൈസല്‍ ഫരീദ്, റബിന്‍സ് ഹമീദ്, സിദ്ദിഖ് അക്ബര്‍, അഹമ്മദ് കുട്ടി, രതീഷ്, മുഹമ്മദ് ഷമീര്‍ എന്നിവര്‍ക്കെതിരേയാണ് ബ്ലൂകോര്‍ണര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദപരമായ അന്തരീക്ഷം തകര്‍ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഇവരുടെ ഭാഗത്ത് നിന്നും നടന്നുവെന്നും എന്‍ ഐ എ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുഹമ്മദ് ഷാഫിയും റമീസുമാണ് സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു. ദുബൈയില്‍ വെച്ച്‌ ഗൂഢാലോചന നടന്നുവെന്നും ജാമ്യത്തെ എതിര്‍ത്തുകൊണ്ടുള്ള എതിര്‍ സത്യവാങ്ങ് മൂലത്തില്‍ എന്‍ ഐ എ ചൂണ്ടിക്കാട്ടി. തെളിവുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കോടതി എന്‍ ഐ എയോട് പറഞ്ഞിരുന്നു.

ജാമ്യാപേക്ഷ നല്‍കിയിട്ടുള്ള ഓരോരുത്തരുടേയും പങ്കാളിത്തവും എന്‍ ഐ എ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ദുബൈ എടുത്തിട്ടുളള നടപടികളെ കുറിച്ച്‌ എന്‍ ഐ എ അറിയിക്കുന്നത്. വ്യാജ രേഖകളുടെ നിര്‍മാണം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്.

ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ അതു നിഷേധിച്ചുകൊണ്ട് ഇയാള്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ തന്നെയാണു പ്രതിയെന്ന് എന്‍ഐഎ സ്ഥിരീകരിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു. ദുബൈ റാഷിദിയയിലായിരുന്നു ഫൈസല്‍ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസല്‍. ഇയാളുടെ തൃശൂരിലെ വീട്ടില്‍ റെയ്ഡ് നടന്നിരുന്നു.

നയതന്ത്ര പാഴ്‌സലില്‍ കള്ളക്കടത്തു സ്വര്‍ണം അയയ്ക്കാന്‍ ഫൈസല്‍ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിന്‍സ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിന്‍സ്. ദുബൈയില്‍ ഇയാള്‍ക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്‌സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വര്‍ണം വിറ്റഴിക്കുന്നതില്‍ പങ്കുള്ളതായും വിവരം ലഭിച്ചിരുന്നു. ഫൈസല്‍ ഫരീദിനെ മുന്നില്‍ നിര്‍ത്തി, ദുബൈയിലെ മുഴുവന്‍ നീക്കങ്ങളും നടത്തിയതു റബിന്‍സാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓൺലൈൻ വഴി പണം തട്ടിപ്പ് ; മലയാളി അറസ്റ്റിൽ

0
കണ്ണൂർ: ഓൺലൈൻ വഴി നിക്ഷേപപദ്ധതിയിൽ ചേർത്ത് പണം തട്ടിയ കംബോഡിയൻ സംഘത്തിലെ...

മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾക്ക് ഇനി ഒറ്റ പോർട്ടൽ ; ഉടൻ വരും

0
ഡൽഹി: രാജ്യത്തുടനീളമുള്ള മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകൾ ഏകീകരിക്കാൻ ദേശീയ ആരോഗ്യ...

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ് ; കുടുങ്ങിയവരിൽ എൻഡോസൾഫാൻ ഇരകളും ഉണ്ടെന്ന് റിപ്പോർട്ടുകൾ

0
കാസർകോട്: ഏട്ടിക്ക് സുഖമില്ല. ആസ്പത്രിക്ക് പോകാൻവേണ്ടി പൈസയെടുക്കാൻ പോയി. ഒരുലക്ഷം ചോയിച്ചപ്പോ...

ജഡ്ജിയുടെ നായയെ മോഷ്ടിച്ചു ; 24പേര്‍ക്കെതിരെ കേസെടുത്തു

0
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ജഡ്ജിയുടെ വീട്ടില്‍ നിന്നും നായയെ മോഷ്ടിച്ചതായി പരാതി....