മെഡിക്കൽ ഇൻഷുറൻസ് ക്ലെയിമുകൾക്ക് ഇനി ഒറ്റ പോർട്ടൽ ; ഉടൻ വരും

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്തുടനീളമുള്ള മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകൾ ഏകീകരിക്കാൻ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (എൻ.എച്ച്.എ.) കീഴിൽ ഏകജാലക പോർട്ടൽ വികസിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം. ‘നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്‌ചേഞ്ച്’ എന്ന് പേരിട്ട പുതിയ പോർട്ടൽ രാജ്യത്തുടനീളമുള്ള 200-ലധികം ആശുപത്രികളെയും അമ്പതിലധികം മെഡിക്കൽ ഇൻഷുറൻസ് ദാതാക്കളെയും ഒരു കുടക്കീഴിലെത്തിക്കും. ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ കൈകാര്യംചെയ്യാൻ ആശുപത്രികളെ സഹായിക്കുന്ന പോർട്ടൽവഴി രോഗികൾക്കും ക്ലെയിം വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. ഒപ്പം ഭാവിയിൽ ഇൻഷുറൻസ് പ്രീമിയങ്ങൾ കുറയ്ക്കാനും സാധിക്കും.

ബി.ജെ.പി. സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ നടപ്പാക്കാൻ നിശ്ചയിച്ച നൂറുദിനപദ്ധതികളിലൊന്നായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രികൾ, ഇൻഷുറൻസ് ദാതാക്കൾ, ഇൻഷുറൻസ് റെഗുലേറ്ററായ ഐ.ആർ.ഡി.എ.ഐ. (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) എന്നിവരുമായി ആലോചിച്ചാണ് ഇത് വികസിപ്പിച്ചതെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങൾ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...

റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. വാർഷിക സമ്മേളനം നടന്നു

0
റാന്നി : എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക സമ്മേളനം റാന്നി...