കൊച്ചി : സ്വർണക്കള്ളക്കടത്ത് കേസിൽ ഹംജത് അബ്ദുൽ സലാം, ടിഎം സംജു എന്നിവർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് എൻഐഎ കോടതി വിശദമായ വാദം കേൾക്കും. ദാവൂദ് ഇബ്രാഹിന്റെ സംഘവുമായി കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ബന്ധമുള്ളതായി സംശയമുണ്ടെന്ന് എൻഐഎ വാദിച്ചിരുന്നു.
ഹംജത് അബ്ദുൽ സലാമിന്റെ ദുബായിൽ താമസിക്കുന്ന മകന്റെ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധം അന്വേഷിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് നിന്ന് സ്വർണം കൊണ്ടുവരാൻ രാജു എന്ന പ്രതിയെയാണ് നിയോഗിച്ചത്. പിന്നീട് കേസ് പുറത്ത് വന്നപ്പോൾ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി രാജുവിനെ വിദേശത്തേക്ക് അയച്ചു. രാജുവിന് വിദേശത്ത് സംരക്ഷകരുണ്ടെന്നും എൻഐഎ ആരോപിച്ചിരുന്നു.