സ്വര്‍ണക്കടത്ത് കേസ് : സന്ദീപ് നായരെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കo

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ സഹായിച്ചത് പോലീസ് സംഘടനാ നേതാവ്. ഇയാള്‍ക്കെതിരെ ശക്തമായ തെളിവ്. പോലീസ് സംഘടനാ നേതാവ് ജിചന്ദ്രശേഖരന്‍ നായരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. ഇപ്പോള്‍ ഇയാളെ കേസില്‍ നിന്ന് രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐയും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ജി. ചന്ദ്രശേഖരന്‍ നായര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്.

ബന്ധുവായ സ്വര്‍ണക്കടത്ത് പ്രതി സന്ദീപ് നായരുമായി ചന്ദ്രശേഖരന് നല്ല അടുപ്പമുണ്ട്. പക്ഷെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ വിശദ അന്വേഷണം വേണം. മദ്യപിച്ച്‌ വാഹനമോടിച്ച കേസില്‍ സന്ദീപിനെ പോലീസ് പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാനും ആഡംബരവാഹനം തിരിച്ചുകിട്ടാനും ചന്ദ്രശേഖരന്‍ നിയമവിരുദ്ധമായി ഇടപെട്ടിരുന്നു. ഇതില്‍ നടപടിയെടുക്കണമെന്നായിരുന്നു ഡി.ഐ.ജിയുടെ ശുപാര്‍ശ.

ഡി.ഐ.ജിയുടെ നടപടിയും തുടരന്വേഷണവും ശുപാര്‍ശ ചെയ്തുള്ള അന്വേഷണ റിപ്പോര്‍ട്ട് തിരുവനന്തപുരം കമ്മീഷ്ണര്‍ മടക്കി നല്‍കിയെന്നാണ് വിവരം. തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലെ ഗ്രേഡ് എസ്.ഐയും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ ജി. ചന്ദ്രശേഖരന്‍ നായര്‍ക്കെതിരെയായിരുന്നു ഡി.ഐ.ജിയുടെ കണ്ടെത്തല്‍. നടപടിയെടുക്കാന്‍ ഡി.ജി.പിയും നിര്‍ദേശിച്ച ശേഷമാണ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കമ്മീഷ്ണര്‍ നിലപാടെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...