സന്ദീപ് നായരില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍നിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരില്‍ നിന്ന് പിടിച്ചെടുത്ത ബാഗില്‍നിന്നു കണ്ടെത്തിയത് ഡയറികളും കടലാസുകെട്ടുകളും. ദേശീയ അന്വേഷണ ഏജന്‍സി ജഡ്ജി കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിലാണ് ബാ​ഗ് തുറന്നു പരിശോധിച്ചത്. ഇതില്‍ കോഡു വാക്കുകളും ചിഹ്നങ്ങളും രേഖപ്പെടുത്തിയ കടലാസുകള്‍ ഏറെയുണ്ടെന്നാണ് സൂചന.

പരിശോധനയില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. പരിശോധനാ നടപടികള്‍ പൂര്‍ണമായി ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ഡയറിയുടെ ഓരോ പേജിനും നമ്പറിട്ട് ഉള്ളടക്കം രേഖപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന നടപടികള്‍ രാത്രി വൈകിയും തുടര്‍ന്നു.

അതിനിടെ കസ്റ്റംസ് ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയ ഒന്നാംപ്രതി സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ എന്‍ഐഎ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഹൃദയ ശസ്ത്രക്രിയക്ക് ഒരുങ്ങുന്ന പിതാവിനെ കാണാനുള്ള ആഗ്രഹം സരിത്ത് കോടതിയെ അറിയിച്ചു. ജയിലില്‍ അതിനുള്ള അവസരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...