ശിവശങ്കരനൊപ്പം പ്രവര്‍ത്തിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടട്രേറ്റ്. ശിവശങ്കരനൊപ്പം പ്രവര്‍ത്തിച്ച കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്‌തേക്കും. അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ നയതന്ത്ര പരിരക്ഷയുണ്ടായിരുന്ന കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികള്‍ എന്‍ഐഎയും കസ്റ്റംസും ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ ചെറുതും വലുതുമായ വിവിധ പദ്ധതികളില്‍ ശിവശങ്കരനും ഒപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും കമ്മീഷന്‍ ഇടപാട് നടത്തിയിട്ടുണ്ടോ എന്നാണ് ഇഡിയുടെ സംശയം. പല പദ്ധതികളിലും കരാറില്‍ ഏര്‍പ്പെട്ട കമ്പിനികളെക്കുറിച്ചുളള അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത് എന്നാണ് വിവരം. ഇതിനോടകം പല പദ്ധതികളിലായി കരാര്‍ ലഭിച്ച കമ്പിനികളുടെ വിശദാംശങ്ങള്‍ ഇ.ഡി ശേഖരിച്ച്‌ കഴിഞ്ഞു. ശിവശങ്കരനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്ന രണ്ട് ഉദ്യോഗസ്ഥരാണ് ഇഡിയുടെ നിരീക്ഷണത്തില്‍ ഉള്ളത്. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഹാജരാകാന്‍ നോട്ടീസ് നല്കിയിട്ടുണ്ട്. രവീന്ദ്രന്റെ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ ഉദ്യോഗസ്ഥരെ വിളിപ്പിച്ചേക്കാം. അതേസമയം യുഎഇ കോണ്‍സുല്‍ ജനറല്‍ അടക്കം നയതന്ത്ര പരിരക്ഷയുള്ളവരെ ചോദ്യം ചെയ്യുന്നതിനും തുടര്‍ നടപടി സ്വീകരിക്കുന്നതിനുമുള്ള നടപടികള്‍ എന്‍ഐഎ ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...