വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു ; ചോക്കലേറ്റ് നിറത്തില്‍ അലങ്കരിച്ചു – മെറ്റല്‍ ഡിറ്റക്ടറില്‍ തെളിഞ്ഞില്ല, സ്ത്രീ പിടിയിലായത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വസ്ത്രത്തില്‍ സ്വര്‍ണമിശ്രിതം തേച്ചുപിടിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്ത്രീയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. സംശയം തോന്നി വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ പരിശോധിച്ചപ്പോള്‍ ഞെട്ടി. രാസവസ്തു ലായനിയില്‍ അലിയിപ്പിച്ച്‌ ചോക്കലേറ്റ് നിറത്തില്‍ അലങ്കരിച്ചാണ് സ്വര്‍ണമിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചിരുന്നത്.

ഇന്നലെയാണ് കസ്റ്റംസ് പരിശോധനയില്‍ സ്ത്രീ പിടിയിലായത്. മെറ്റല്‍ ഡിറ്റക്ടറില്‍ സ്വര്‍ണക്കടത്ത് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സംശയം തോന്നിയ വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥ ധരിച്ചിരുന്ന ചുരിദാര്‍ പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചത്തായത്. രാസവസ്തു ലായനിയില്‍ അലിയിപ്പിച്ച്‌ ചോക്കലേറ്റ് നിറത്തില്‍ അലങ്കരിച്ചാണ് സ്വര്‍ണമിശ്രിതം വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചിരുന്നത്. കത്തിക്കുമ്പോള്‍ സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്ന വിധമാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

ഏകദേശം രണ്ടു കിലോ 100 ഗ്രാം മിശ്രിതമാണ് പിടിച്ചെടുത്തത്. ഇതില്‍ സ്വര്‍ണം മാത്രം ഒരു കിലോയോളം വരും. ഏകദേശം 50ലക്ഷത്തില്‍ താഴെ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീക്കെതിരെ കസ്റ്റംസ് കേസെടുത്തു. കസ്റ്റംസിനെ കബളിപ്പിച്ചതിന് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. നേരത്തെ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ഇന്നലെ വിദേശമദ്യമായ ജോണി വാക്കര്‍ ബ്ലാക്ക് ലേബലില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ പിടിയിലായിരുന്നു.

ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് മദ്യത്തിന്റെ കുപ്പിയോട് ചേര്‍ത്ത് 591 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.23 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് കാല്‍പ്പാദങ്ങളോട് ചേര്‍ത്ത് ഒട്ടിച്ചു കൊണ്ടുവന്ന 78 ലക്ഷം രൂപയുടെ സ്വര്‍ണം നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ദില്‍ഷാദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 1,762 ഗ്രാം സ്വര്‍ണമാണ് പേസ്റ്റ് രൂപത്തിലാക്കി കാല്‍പ്പാദത്തോട് ചേര്‍ത്ത് ഒട്ടിച്ചിരുന്നത്. ഓരോ പ്രാവശ്യവും സ്വര്‍ണം കടത്താനായി പുതുരീതികളാണ് അവലംബിക്കുന്നത്. കഴിഞ്ഞ ദിവസം നെടുമ്ബാശേരിയില്‍ സ്വര്‍ണ്ണ തോര്‍ത്തുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.

ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ തൃശ്ശൂര്‍ സ്വദേശി ഫഹദ് ആണ് സ്വര്‍ണം കടത്താന്‍ പുതിയ രീതി പ്രയോഗിച്ചത്. ദ്രാവക രൂപത്തിലുള്ള സ്വര്‍ണത്തില്‍ തോര്‍ത്തുകള്‍ മുക്കിയെടുത്ത ശേഷം പായ്ക്ക് ചെയ്താണ് ഇയാള്‍ കൊണ്ടുവന്നത്. കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ കൂടുതല്‍ തോര്‍ത്തുകള്‍ കണ്ടെത്തുകയായിരുന്നു. ഒക്ടോബര്‍ ആദ്യ വാരത്തില്‍ നാല് യാത്രക്കാരില്‍ നിന്ന് വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വര്‍ണമാണ് പിടികൂടിയത്. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും സ്വര്‍ണം കടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...