സ്വര്‍ണക്കടത്ത് ; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം. ചോദ്യം ചെയ്യലിന് അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. എന്നാല്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിനെ അനുവദിക്കരുതെന്ന് ഇഡി കോടതിയില്‍.

ചോദ്യം ചെയ്യലിന് അനുമതി തേടി ജില്ലാ സെഷന്‍സ് കോടതിയെയാണ് ക്രൈംബ്രാഞ്ച് സമീപിച്ചത്. പുറത്തുവന്ന ശബ്ദരേഖ സ്വപ്നയുടേത് തന്നെയെന്ന് സ്ഥിരീകരിക്കാനാണ് ഇത്. കേസില്‍ മുഖ്യമന്ത്രിയുടെ പേരടക്കം പറയാന്‍ സ്വപ്നയുടെ മേല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്ന് ഉറപ്പുവരുത്താനാണ് ഈ നീക്കം.

എന്നാല്‍ സ്വപ്നയെ ചോദ്യം ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ഇഡി കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ഈ മാസം 16ക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

സമ്മര്‍ദ്ദം ചെയ്യുന്നെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സ്വപ്ന ജയില്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു. സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നത് താന്‍ കേട്ടു എന്ന ഒരു വനിതാ പോലീസുകാരിയുടെ മൊഴി കൂടി വന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിര്‍ണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നായിരുന്നു കേസെടുത്തത്. തെറ്റായി ഒരാളെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ടത് ഇഡി തന്നെയായിരുന്നു. 20-11-2020 ന് ഇ ഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇഡിക്കെതിരെ സാക്ഷിമൊഴികള്‍ ലഭിച്ചത്.

തന്റെ ശബ്ദമാകാമെന്ന് സംശിക്കുന്നുവെന്നായിരുന്നു ജയില്‍ ഡിഐജിക്ക് സ്വപ്ന നല്‍കിയ ആദ്യ മൊഴി. ക്രൈം ബ്രാഞ്ച് അന്വേഷണം തടുങ്ങിയതിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന ജയില്‍ അധികൃതര്‍ക്ക് എഴുതി നല്‍കി. ഇഡിയുടെ കസ്റ്റഡയിലിരിക്കുമ്പോള്‍ രാത്രി ഏറെ വൈകിയും പുലര്‍ച്ചയുമായി മുഖ്യമന്ത്രിയുടെ പേരു പറയാന്‍ സ്വപ്നയെ എന്‍ഫോഴ്മെന്റ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നത് കേട്ടുവെന്ന് രണ്ടു വനിതാ പോലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുക്കുന്നത്.

സ്വപനയുടെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്നു റെജിമോള്‍, സിജി വിജയന്‍ എന്നിവരാണ് മൊഴി നല്‍കിയത്. സ്വപ്നയ്ക്ക് മേല്‍ മാനസിക സമ്മര്‍ദ്ദം ചെലുത്തി വ്യാജ മൊഴി വാങ്ങി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് എഫ്ഐആര്‍. ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയില്‍ ഇഡി ഉദ്യോഗസ്ഥന്റെ പേരു പറഞ്ഞിരുന്നുവെങ്കിലും എഫ്ഐആറില്‍ ഇഡി ഉദ്യോഗസ്ഥരുടെ പേരുകള്‍ പറയുന്നില്ല. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. കേസെടുത്ത സാഹചര്യത്തില്‍ ചോദ്യം ചെയ്യാനായി ഇഡി ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താന്‍ കഴിയും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...