സ്വര്‍ണ്ണക്കടത്ത് കേസ് ; സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയത് ഉന്നതരുടെ പേരുകൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണ്ണം കടത്തിയ കേസിൽ ഉന്നത ബന്ധങ്ങളുടെ ചുരുളഴിച്ച് അന്വേഷണ ഏജൻസികൾ. സ്വപ്നയും സന്ദീപും ദേശീയ അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിനിടെ നിര്‍ണായക വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സന്ദീപിനെയും സ്വപ്നയെയും ചോദ്യം ചെയ്യാൻ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല . എൻഐഎ കസ്റ്റഡി തീര്‍ന്ന ശേഷം കസ്റ്റഡിയിൽ വാങ്ങി വേണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ചോദ്യം ചെയ്യാൻ.

കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും കേസിൽ ഉൾപ്പെട്ടവരുടെ പേരുകളും അടക്കം സുപ്രധാന വിവരങ്ങളെല്ലാം സ്വപ്നയും സന്ദീപും വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസി വൃത്തങ്ങൾ നൽകുന്ന വിവരം. സൗഹൃദത്തിന് അപ്പുറം കേസിൽ നേരിട്ടും അല്ലാതെയും പങ്കാളിത്തമുള്ളവരുടെ പട്ടികയിൽ പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അടക്കം ഉണ്ടെന്നാണ് വിവരം. മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വരുന്ന സാഹചര്യം ഉണ്ടായാൽ രണ്ട് ദിവസത്തിനകം ഒരുപക്ഷേ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആകമതെന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥര്‍ നൽകുന്നുണ്ട്.

അതിനിടെ കേസിലെ പ്രതികളുമായി അനിഷേധ്യമായ സൗഹൃദം കണ്ടെത്തിയ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനയും ഉണ്ട്. സസ്പെൻഷൻ അടക്കം നിർണായക നടപടികളിലേക്ക് സര്‍ക്കാര്‍ കടന്ന ശേഷവും സംഭവത്തെ കുറിച്ച് പ്രതികരണങ്ങൾക്കൊന്നും എം ശിവശങ്കര്‍ തയ്യാറായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....