തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസ് വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്ന് വന്ന ഒരു കുടുംബത്തിന്റെ കൈയില്‍ നിന്ന് രണ്ട് കിലോ 300 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇവരുടെ സ്വദേശം വ്യക്തമല്ല.
തിരുവനന്തപുരത്ത് നയതന്ത്രബാഗുവഴിയുളള സ്വര്‍ണ്ണക്കടത്ത് പിടികൂടിയിനെത്തുടര്‍ന്ന് കസ്റ്റംസ് നിരീക്ഷണം കര്‍ശനമാക്കിയിട്ടും സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയുളള സ്വര്‍ണക്കടത്ത് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞദിവസം ചോക്കളേറ്റിനുളളില്‍ ഒളിപ്പിച്ചുവരെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചിരുന്നു. അടിവസ്ത്രത്തിലും ശരീരത്തിലൊളിപ്പിച്ചും മറ്റുമാണ് കൂടുതല്‍പേരും സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത്. കൂടുതല്‍ കടത്തുകള്‍ പിടികൂടിയതോടെ അധികൃതര്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.