സ്വര്‍ണക്കൊളള ; മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കൊളള കേസില്‍ ഇന്നലെ മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി. കേസുമായി ബന്ധമുളളതെന്ന് സംശയിക്കുന്ന നിരവധി ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ലാപ്ടോപ്പുകളടക്കം ചില ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. പരമാവധി വേഗത്തില്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് ഇഡി കടക്കും.

അതേസമയം, കേസില്‍ എ.പദ്മകുമാര്‍ ഉള്‍പ്പെടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പദ്മകുമാറിനു പുറമേ മുരാരി ബാബു, ഗോവര്‍ധന്‍ എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഇന്ന് ഉത്തരവ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ചാണ് വിധി പറയുന്നത്. പ്രത്യേക അന്വേഷണ സംഘം ചുമത്തിയ ദ്വാരപാലകശില്‍പ്പപ്പാളി കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ലാത്തതിനാലാണ് പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കട്ടിളപാളി കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ പോറ്റി ജയിലില്‍ തുടരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...