അപകടത്തില്‍ തകര്‍ന്ന ഗുഡ്സ് ഓട്ടോ നടപ്പാതയില്‍ കിടപ്പായിട്ട് ഒരു മാസം ; കാല്‍നടയാത്രികര്‍ക്ക് ബുദ്ധിമുട്ടായിട്ടും നീക്കം ചെയ്യാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അപകടത്തില്‍ തകര്‍ന്ന ഗുഡ്സ് ഓട്ടോ കാല്‍നടക്കാര്‍ക്ക് തടസ്സമായി നടപ്പാതയില്‍ കിടപ്പായിട്ട് ഒരു മാസം.
പോലീസ് ഉന്നതര്‍ ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍പെട്ടിട്ടും വാഹനം നീക്കാന്‍ ഇനിയും നടപടി ആയിട്ടില്ല. ദേശീയപാതയില്‍ കാക്കാഴം മേല്‍പാലത്തില്‍ ജൂണ്‍ അഞ്ചിനാണ് കുഴിയില്‍വീണ് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞത്.

അപകടത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കായംകുളം കരീലക്കുളങ്ങര കൊറ്റുകുളങ്ങര ചാങ്ങയില്‍ വടക്കതില്‍ ഹാഷിം (40), ഭാര്യ റസീന (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി പത്തോടെ കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം പാലത്തിലെ കുഴിയില്‍ വീണ് മറിയുകയായിരുന്നു.

പിന്നാലെയെത്തിയ പിക്‌അപ് വാന്‍ ഓട്ടോയിലിടിച്ചതോടെ വാഹനം പൂര്‍ണമായി തകര്‍ന്നു. അമ്പലപ്പുഴ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഓട്ടോ മേല്‍പാലത്തിലെ നടപ്പാതയിലേക്ക് മാറ്റിയത്. ഒരു മാസമായിട്ടും വാഹനം മാറ്റാന്‍ നടപടിയുണ്ടായിട്ടില്ല. കാല്‍നടക്കാരായ നിരവധി പേരാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. വാഹനം കിടക്കുന്നതുമൂലം കാല്‍നടക്കാര്‍ പാലത്തിന്റെ അടിഭാഗത്തുകൂടി റെയില്‍പാളം മുറിച്ചാണ് യാത്ര ചെയ്യുന്നത്. ഇത് അപകടങ്ങള്‍ക്ക് വഴിയൊരുക്കാനും ഇടയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈകിയത് മൂന്നര മണിക്കൂര്‍ ; ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെട്ടു

0
കോഴിക്കോട്: യാത്രക്കാരെ ദുരിതത്തിലാക്കി ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇന്നലെ രാത്രി...

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...