ദത്താ റുപ്പി, ഇന്‍സ്റ്റന്റ് ലോണ്‍ – ഓണ്‍ലൈന്‍ വായ്പാ ആപ്പില്‍ കുടുങ്ങി കോട്ടയം സ്വദേശിനി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഫെയ്‌സ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെ വായ്പാ തട്ടിപ്പ് സംഘത്തിന്റെ കുരുക്കില്‍പ്പെട്ട് കോട്ടയം സ്വദേശിനി. ഓണ്‍ലൈനായി 10,000 രൂപ വായ്പയെടുത്ത വീട്ടമ്മ ഒരു മാസത്തിനുള്ളില്‍ തിരിച്ചടച്ചത് 70,000 രൂപ. തുടര്‍ന്നും പണം അടയ്ക്കില്ലെന്ന് അറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. കോണ്‍ടാക്ട് ലിസ്റ്റിലുള്ള സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തി ഇവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

10,000 രൂപ ആവശ്യമായി വന്ന കോട്ടയം സ്വദേശിനിയാണ് വായ്‌പ എടുക്കുന്നതിനായി ഫെയ്‌സ് ബുക്കില്‍ കണ്ട പരസ്യത്തിലൂടെ വായ്പാ തട്ടിപ്പ് സംഘത്തിന്റെ കുരുക്കില്‍ പെട്ടത്. പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തതിനൊപ്പം തന്നെ ഗ്യാലറിയും കോണ്‍ടാക്റ്റും ആ‌ക്‌സസ് ചെയ്യാനുള്ള അനുവാദവും നല്‍കി. 10,000 രൂപ തിരിച്ചടച്ചതിന് ശേഷവും പുതിയൊരു യുപിഐ ഐഡി അയച്ചുതന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

കോണ്ടാക്‌ടുകള്‍ ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം ഫോണിലുണ്ടായിരുന്ന എണ്ണൂറോളം നമ്പറുകളിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഭീഷണികളും അയച്ചുതുടങ്ങി. ഒപ്പം മോര്‍ഫ് ചെയ്ത ചിത്രങ്ങളും. ഇതിനിടയില്‍ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന ആപ് വഴി 10,000 രൂപ കൂടി വായ്പയെടുപ്പിച്ചു. ശല്യം സഹിക്കാതെ പരാതിക്കാരി ഫോണ്‍ എടുക്കാതായാതോടെ കോണ്‍ടാക്റ്റിലുള്ള സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിത്തുടങ്ങി. ഇവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...