തീയേറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയം മുന്നോട്ടുവച്ച്‌ നടന്‍ ഹരീഷ് പേരടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തീയേറ്ററുകളില്‍ പ്രേക്ഷകര്‍ എത്താത്തതിനാല്‍ നഷ്ടം നേരിടുന്ന തീയേറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയം മുന്നോട്ടുവച്ച്‌ നടന്‍ ഹരീഷ് പേരടി. ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം നിങ്ങളുടെ തിയേറ്റര്‍ ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാമെന്നും താരം വ്യക്തമാക്കുന്നു.

ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറും…ഏത് സര്‍ക്കാറും പിന്നാലെ വന്നോളും…അത് അപ്പോള്‍ ആലോചിക്കാം…ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയില്‍ നിന്ന് തന്നെ തുടങ്ങാം…നാടകവും റെഡിയാണ്…ശാന്തന്റെ ‘ഭൂപടം മാറ്റി വരക്കുമ്പോള്‍’ റഫീക്കിന്റെ സംവിധാനത്തില്‍ കോഴിക്കോട്ടെ നാടകക്കാര്‍ ഈ വിപ്ലവം ഉദ്ഘാടനം ചെയ്യുമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്….

മലയാള സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ ആളില്ല എന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റര്‍ ഉടമകളോട് ഒരു ചോദ്യം …ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം നിങ്ങളുടെ തിയേറ്റര്‍ ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ…

തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാവും…നാടകക്കാര്‍ റെഡിയാണ്…നിങ്ങള്‍ റെഡിയാണോ..സര്‍ക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ് …ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറും…

ഏത് സര്‍ക്കാറും പിന്നാലെ വന്നോളും…അത് അപ്പോള്‍ ആലോചിക്കാം…ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയില്‍ നിന്ന് തന്നെ തുടങ്ങാം…നാടകവും റെഡിയാണ്…ശാന്തന്റെ ‘ഭൂപടം മാറ്റി വരക്കുമ്ബോള്‍’ റഫീക്കിന്റെ സംവിധാനത്തില്‍ കോഴിക്കോട്ടെ നാടകക്കാര്‍ ഈ വിപ്ലവം ഉത്ഘാടനം ചെയ്യും…ധൈര്യമുള്ള തിയേറ്റര്‍ ഉടമകള്‍ മറുപടി തരിക … നാളെയെങ്കില്‍ നാളെ..ഞങ്ങള്‍ റെഡിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...