ഓട നിർമ്മാണത്തിന്റെ മറവിൽ വിൽപ്പന സാധനങ്ങൾ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ ട്രാവൻകൂർ ഇലക്ട്രിക്കൽസിന്റെ ഗോഡൗണിൽ വിൽപനയ്ക്കു വേണ്ടിയുള്ള സാധന സാമഗ്രികൾ കഴിഞ്ഞ രാത്രി നശിപ്പിച്ചു. റോഡിലെ ഓട നിർമ്മാണത്തിന്റെ വേസ്റ്റുകളും വലിയ തടികളും മറ്റും 55000/- രൂപയിലധികം വിലവരുന്ന സാധനങ്ങൾക്ക് മുകളിലേക്കാണ് ജെസിബി ഉപയോഗിച്ച് വലിയ വൃക്ഷങ്ങളും തടികളും ഇട്ടിട്ടുള്ളത് അർദ്ധരാത്രി വ്യാപാര സ്ഥാപനങ്ങൾ പൂട്ടി പോയതിന് ശേഷം നടത്തിയ കൊടും നാശനഷ്ടങ്ങൾക്ക് നഷ്ട പരിഹാരം ഉണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണസമിതി ആവശ്യപ്പെട്ടു.

പിഡബ്യുഡി ഓട നിർമ്മാണത്തിന്റെ മറവിൽ നടത്തുന്ന നാശനഷ്ടങ്ങൾക്ക് അധികൃതർ നഷ്ടപരിഹാരം വാങ്ങിതരണമെന്നും നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര ആവശ്യപ്പെട്ടു. പത്തനംതിട്ട പോലീസ് സ്റ്റേഷൻ ഓഫീസർ സുനുമോൻ കെയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേരിൽ വന്ന് മേൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ഓട നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിയിൻമേൽ പിഡബ്യുഡി AXE മുരുകേഷ് സ്ഥലം സന്ദർശിക്കുകയും തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടിയും പോലീസ് കേസ് എടുക്കണമെന്നും അഭിപ്രായപ്പെട്ടു.

ബിജു ജോസ് ട്രാവൻകൂർ സ്ഥാപനത്തിനുണ്ടായ നാശനഷ്ടളെക്കുറിച്ച് വിശദീകരിച്ചു. അന്നേ ദിവസമിറക്കിയ പുതിയ സാധനത്തിന്റെ ബില്ലുകൾ യോഗത്തിൽ കാണിച്ച് അധികൃതരെ ബോധ്യപ്പെടുത്തി. നഗര മധ്യത്തിലൂടെയുള്ള ഓട നർമ്മാണത്തിന് മേൽ നോട്ടം വഹിക്കുന്നതിന് പ്രാപ്തരായ ഉദ്യോഗസ്ഥർക്ക് അടിയന്തിരമായി ചുമതല നൽകണമെന്നും വ്യാപാര വ്യവസായ മേഖലയ്ക്ക് നാശ നഷ്ടമുണ്ടാക്കുന്ന അതിക്രമം കാണിക്കുന്ന തൊഴിലാളികളെയും മറ്റും മരാമത്ത് പണിയുടെ പേരിൽ രാത്രി കാലത്ത് കയറൂരി വിടുന്ന രീതി അവസാനിപ്പിക്കണമെന്നും യോഗത്തിലാവശ്യമുയർന്നു. യൂണിറ്റ് ജനറൽ സെക്രട്ടറി ആലിഫ് ഖാൻ മേധാവി, യൂണിറ്റ് ട്രഷറാർ ബെന്നി ഡാനിയേൽ, സാബു ചരിവുകാലായിൽ, അലക്സാണ്ടർ വിളവിനാൽ, ജോഷ്വ ര്യ ഗിരീഷ്, മാത്യു, ഷിബു, അയൂബ് ഖാൻ, ഉല്ലാസ് തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....