ട്രാക്ക് മാറി ഗുഡ്സ് ട്രെയിനും പാസഞ്ചർ ട്രെയിനും നേര്‍ക്കുനേര്‍ ; കൊല്ലത്ത് വൻ അപകടം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നേർക്കുനേർ വന്നത് ആശങ്കയുണ്ടാക്കി. കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഏഴാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിനുനേരെയാണ് ഗുഡ്സ് ട്രെയിൻ എത്തിയത്. ലോക്കോ പൈലറ്റിന്‍റെ സമയോചിതമായ ഇടപെടലിലൂടെയാണ് വൻ അപകടം ഒഴിവായത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ട്രാക്ക് മാറിയാണ് ഗുഡ്സ് ട്രെയിൻ പാസഞ്ചർ ട്രെയിൻ നിർത്തിയിട്ടിരുന്ന ഏഴാമത്തെ ട്രാക്കിലേക്ക് എത്തിയത്. പാസഞ്ചർ ട്രെയിൻ കിടക്കുന്നതു കണ്ട ഗുഡ്സ് ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് വേഗം കുറച്ച് അപകടം ഒഴിവാക്കുകയായിരുന്നു.

പിന്നീട് റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗുഡ്സ് ട്രെയിൻ പിന്നിലേക്ക് എടുപ്പിച്ച് എട്ടാമത്തെ ട്രാക്കിലേക്ക് മാറ്റുകയായിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിൻ ട്രാക്ക് മാറി എത്തിയതോടെ ഇന്നലെ വൈകിട്ട് കൊല്ലത്തേക്കുള്ള ട്രെയിനുകൾ വൈകി. ഗുഡ്സ് ട്രെയിൻ പിന്നിലേക്ക് എടുപ്പിച്ച് ട്രാക്ക് മാറ്റാൻ സമയമെടുത്തതോടെ കൊല്ലത്തേക്ക് വന്നുകൊണ്ടിരുന്ന ട്രെയിനുകളെല്ലാം മറ്റ് സ്റ്റേഷനുകളിൽ പിടിച്ചിടേണ്ടിവന്നു. സിഗ്നൽ സംവിധാനത്തിൽ പാളിച്ചയുണ്ടായോയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...