Wednesday, April 24, 2024 2:43 pm

10000 പേരെ പിരിച്ച് വിടാനൊരുങ്ങി ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : 10000 പേരെ പിരിച്ച് വിടാനൊരുങ്ങി ഗൂഗിള്‍. ട്വിറ്റർ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പിന്നാലെയാണ് ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റും പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്‌ വന്നിരിക്കുന്നത്. പുതിയ റിപ്പോർട്ട് അനുസരിച്ച് ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ആൽഫബെറ്റിന്റെ ഏകദേശം 6 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് പദ്ധതിയിടുന്നത്.

മെറ്റാ, ട്വിറ്റർ, ആമസോൺ എന്നിവയുൾപ്പെടെ മൂന്ന് മുൻനിര ടെക് കമ്പനികൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെയാണിത്. ദി ഇൻഫർമേഷനിൽ വന്ന റിപ്പോർട്ട് അനുസരിച്ച് പുതിയ റാങ്കിങ്, പെർഫോമൻസ് ഇംപ്രൂവ്‌മെന്റ് പ്ലാനിലൂടെ ജീവനക്കാരുടെ പ്രകടനം വിലയിരുത്താൻ പദ്ധതിയിടുകയാണ്. 2023 ന്റെ തുടക്കത്തോടെ, മോശം പ്രകടനം കാഴ്ചവെക്കുന്ന ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കിയേക്കും.

ഇതിനായി പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റം സഹായിക്കുമെന്ന് കരുതുന്നു. പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ റേറ്റിങ് ഓപ്ഷൻ വഴി മേധാവികൾക്ക് ടീം അംഗങ്ങളെ റേറ്റുചെയ്യാനും അതനുസരിച്ച് അവർക്ക് ബോണസും മറ്റു ഗ്രാന്റുകളും നൽകുന്നത് ആസൂത്രണം ചെയ്യാനും സഹായിക്കും. ഇതിനാൽ പുതിയ പെർഫോമൻസ് മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗിച്ച് ആരെങ്കിലും ജോലിയിൽ അലസത കാണിച്ചാൽ മാനേജർമാർക്ക് അവരെ പെട്ടെന്ന് റേറ്റിങ് ചെയ്യാൻ സാധിക്കും.

ഗൂഗിൾ ആൽഫബെറ്റ് പിരിച്ചുവിടൽ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് സിഇഒ സുന്ദർ പിച്ചൈ വരാനിരിക്കുന്ന പിരിച്ചുവിടലുകളെ കുറിച്ച് സൂചന നൽകിയിരുന്നു. പല ജീവനക്കാരുടെയും പ്രകടനത്തിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ സന്തുഷ്ടനല്ലെന്ന് റിപ്പോർട്ട് വന്നിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമോ? – വിഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ്...

തൃശ്ശൂര്‍ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു ; പ്രാബല്യത്തിൽ വരിക ഇന്ന് വൈകിട്ട് ആറ് മുതൽ

0
തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍...

“പന്ന്യൻ രവീന്ദ്രന് വേണ്ടി നടന്നത് ചിട്ടയായ പ്രചാരണം; വിജയം പന്ന്യനൊപ്പം” : മന്ത്രി ജിആർ...

0
തിരുവനന്തപുരം : പന്ന്യൻ രവീന്ദ്രന് വേണ്ടി നടന്നത് ചിട്ടയായ പ്രചാരണ...

സമ്പത്ത് പുനർവിതരണം : പിത്രോദയുടെ പ്രസ്താവന ആയുധമാക്കി ബിജെപി, പാർട്ടിയുടെ നിലപാടല്ലെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി: സമ്പത്തിന്‍റെ പുനർവിതരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പരാമർശങ്ങൾ...