പുലർകാലം ; സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യ ഉന്നമനവും ശാരീരിക വളർച്ചയും ലക്ഷ്യമിട്ട് ‘പുലർകാലം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. എട്ട് മുതൽ 12വരെ ക്ലാസ്സുകളിലുള്ള കുട്ടികൾ പദ്ധതിയുടെ ഭാഗമായി മാറും. കോഴിക്കോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 75 വിദ്യാലയങ്ങളിലാണ് ഈ വർഷം പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷത്തോടുകൂടി 117 വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ ഭാഗമായി യോഗ, മെഡിറ്റേഷൻ, എയറോബിക്സ് തുടങ്ങിയവയിലുള്ള പരിശീലനം ഈ വർഷം ആരംഭിക്കും.

ഓരോ വിദ്യാലയത്തിലേക്കും ചുമതലക്കാരായ അധ്യാപകർക്ക് നിരന്തര പരിശീലനവും വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ മാസംതോറും പ്രഭാത ക്യാമ്പുകളും രണ്ടു മാസത്തിലൊരിക്കൽ ബ്ലോക്ക് തലത്തിൽ രണ്ടു ദിവസങ്ങളിലായി പ്രഭാത ക്യാമ്പുകളും നടത്തും. പഠന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസവും പ്രചോദനവും നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. വര്‍ഷത്തില്‍ 10 ദിവസം രാവിലെ ആറ് മുതല്‍ ഒൻപത് മണി വരെ നീളുന്ന ക്യാമ്പുകള്‍ നടത്തും. മോട്ടിവേഷണല്‍ ക്ലാസുകളും പ്രചോദനാത്മക വീഡിയോകളും ഇതിന്‍റെ ഭാഗമായി ഉണ്ടാവും. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി വിദ്യാലയത്തില്‍ അധ്യാപകര്‍ പുലര്‍കാല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും.

പുലര്‍കാല കൂട്ടങ്ങളുടെ പ്രവര്‍ത്തനം ജില്ലാ തലത്തില്‍ മോണിറ്റര്‍ ചെയ്യും. ക്യാമ്പില്‍ മാനസിക ശാരീരിക ആരോഗ്യ രംഗത്തെ പ്രശസ്തര്‍ ക്ലാസ്സുകള്‍ നയിക്കുകയും പരിശീലനം നല്‍കുകയും ചെയ്യും. പദ്ധതിയില്‍ അംഗമാവുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക, ശാരീരിക തല്‍സ്ഥിതി പഠനം നടത്തുകയും തുടര്‍ന്ന് ആറ് മാസം കൂടുമ്പോള്‍ കുട്ടികളില്‍ വരുന്ന മാറ്റങ്ങള്‍ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുകയും ചെയ്യും. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപരമായ മാറ്റത്തിനും മുന്നേറ്റത്തിനും ഇടയാക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...