ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്ത് കടന്നത് 2200 ലേറെ വ്യാജ ലോണ്‍ ആപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന നടപടികളുമായി ഗൂഗിള്‍. ഇതിന്റെ ഭാഗമായി 2200 ലധികം വ്യാജലോണ്‍ ആപ്പുകളാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിനും 2023 ഓഗസ്റ്റിനും ഇടയിലായാണ് ആപ്പുകള്‍ നീക്കം ചെയ്തത്. സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി വ്യാജ ലോണ്‍ ആപ്പുകളെ നേരിടാനുള്ള സര്‍ക്കാരിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായാണ് പുതിയ നടപടി. വ്യാജ ലോണ്‍ ആപ്പുകളുടെ വ്യാപനം നേരിടാന്‍ റിസര്‍വ് ബാങ്ക് പോലെയുള്ള റഗുലേറ്ററി ബോഡികളുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കുന്നുണ്ട്. 2021 ഏപ്രില്‍ മുതല്‍ 2022 ജൂലൈ വരെ ഏകദേശം 3500 മുതല്‍ 4000 ലോണ്‍ ആപ്പുകള്‍ വരെ ഗൂഗിള്‍ റിവ്യൂ ചെയ്തിട്ടുണ്ട്. ഇതില്‍ ഏകദേശം 2500 ആപ്പുകള്‍ നീക്കം ചെയ്തു. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഓഗസ്റ്റ് വരെയാണ് ഗൂഗിള്‍ പരിശോധന നടത്തുന്നത്. തുടര്‍ന്ന് 2200 ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ലോണ്‍ ആപ്പുകള്‍ക്ക് കടുത്ത നിയന്ത്രണമാണ് പ്ലേ സ്റ്റോറിലുള്ളത്.

ബാങ്കുമായോ ബാങ്ക് ഇതര സ്ഥാപനങ്ങളുമായോ സഹകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ലോണ്‍ ആപ്പുകള്‍ പ്രസിദ്ധികരിക്കാനാവുക. ഇതിനൊപ്പം കര്‍ശന വ്യവസ്ഥകളും പാലിക്കേണ്ടി വരും. സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്തി തുടങ്ങിയത്. റിസര്‍വ് ബാങ്കിന്റെ നേതൃത്വത്തില്‍ എസ്എംഎസ് , റേഡിയോ ബ്രോഡ്കാസ്റ്റ്, പബ്ലിസിറ്റി കാമ്പയിന്‍ എന്നിവയിലൂടെയാണ് ജനങ്ങള്‍ക്ക് സൈബര്‍ കുറ്റകൃതൃങ്ങളെ കുറിച്ചുള്ള ബോധവത്ക്കരണം നല്കുന്നത്. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്നേ കമ്പനിയെ കുറിച്ച് പഠിക്കുക എന്നതാണ് ലോണ്‍ ആപ്പുകളുടെ കെണിയില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗം. ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്കുന്ന പെര്‍മിഷനുകള്‍ പരിശോധിക്കാനും ശ്രദ്ധിക്കണം. സേവന വ്യവസ്ഥകള്‍ കൃതൃമായി വായിച്ചുവേണം പെര്‍മിഷന്‍ നല്കാന്‍. പാസ്വേഡ് ഉള്‍പ്പെടെയുള്ള രഹസ്യ വിവരങ്ങള്‍ നല്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനൊപ്പം സുരക്ഷിതമായ പേമന്റ് ചാനലുകള്‍ ഉപയോഗിക്കാനും മറക്കരുത്. കൃതൃമായി ആപ്പ് അപ്‌ഡേറ്റ് ചെയ്യുകയെന്നതും പ്രധാനമാണ്. ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ പോലുള്ള ഔദ്യോഗിക ആപ്പ് സ്റ്റോറുകളില്‍ നിന്ന് മാത്രം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. സംശയം തോന്നിയാല്‍ വിവരം അധികൃതരെ അറിയിക്കുവാനും മറക്കരുത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ്

0
കാസർകോട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ പാമ്പ് ഡ്രൈവരുടെ ശരീരത്തിൽ ഇഴഞ്ഞു കയറി.ചേവാറിൽ ഇന്ന്...

മലപ്പുറം പോത്തുകല്ലിൽ മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ തമ്മിലടി

0
മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനില്‍...

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി

0
ന്യൂഡൽഹി : കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി...

പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

0
തൃശ്ശൂർ: തൃശ്ശൂരിന്റെ തനത് കലാരൂപമായ പുലികളി സംഘങ്ങൾക്ക് കേന്ദ്രം ധനസഹായം അനുവദിച്ചതായി...