വനംവകുപ്പ് കഴിയുന്നതെല്ലാം ചെയ്യുന്നു, അതിന്റെ പ്രയോജനം വയനാട്ടിലുള്ളവര്‍ക്ക് കിട്ടുന്നില്ല ; മന്ത്രി എ.കെ. ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മാനന്തവാടിയില്‍ കാട്ടാനയാക്രമണത്തില്‍ 47-കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. വനംവകുപ്പിന് ചെയ്യാന്‍ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ധ്രുതഗതിയില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുതയാന്നെ് അദ്ദേഹം പറഞ്ഞു. ഉന്നതതലയോഗം ഉടന്‍ ചേരും. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം നല്ലരീതിയില്‍ പരിഹരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ജനക്കൂട്ടമുണ്ടാകുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തും. സൗമ്യയമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോണം. പ്രശ്‌നങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവെച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതല്‍ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. സാധാരണ നടപടികള്‍കൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...

തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ കണ്ടെത്തി ; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...

കപ്പലില്‍ ബോംബ് വെച്ചിട്ടുണ്ട് ; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള ദിനില്‍ ദാസിന്റെ കത്ത് പുറത്ത്

0
കണ്ണൂര്‍: സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലുള്ള കണ്ണൂര്‍ കതിരൂര്‍ സ്വദേശി...