ഗുണ്ടകളായ സഹോദരന്മാർ വീട് അടിച്ചു തകർത്തു; ഉടനടി തിരിച്ചടി ഗുണ്ടകളുടെ വീട്ടിൽ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഗുണ്ടകളായ സഹോദരന്മാര്‍ വീടു കയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ടവര്‍ നടത്തിയ തിരിച്ചടിയില്‍ ഗുണ്ടകളുടെ മാതാവിന് വെട്ടേറ്റ് ഗുരുതരപരുക്ക്. വീട് തകര്‍ക്കുകയും ഉപകരണങ്ങള്‍ വാരി കിണറ്റിലിടുകയും ചെയ്തു. കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരണ്‍, സന്ധ്യ എന്നീ അയല്‍വാസികള്‍ തമ്മില്‍ വസ്തു സംബന്ധമായ തര്‍ക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളും ഗുണ്ടകളുമായ മാരൂര്‍ ഒഴുകുപാറ സ്വദേശി സൂര്യലാല്‍, അനിയന്‍ ചന്ദ്രലാല്‍ എന്നിവര്‍ ചേര്‍ന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു.

ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്‍റെ വീട് കയറി ആക്രമിച്ചു. കാപ്പാക്കേസ് പ്രതിയാണ് സൂര്യലാല്‍. ഇയാളുടെ മാതാവ് സുജാതയ്ക്ക് വെട്ടേറ്റ് ഗുരുതര പരിക്കുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അക്രമി സംഘം വീട്ടില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകര്‍ത്തു. അടൂര്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് ഈ പ്രദേശം.

ആദ്യം ആക്രമിക്കപ്പെട്ട ശരണിന്‍റെ വീട് ഏനാത്ത് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ്. മാരൂര്‍ പ്രദേശത്ത് ക്രിമിനല്‍ പശ്ചാത്തലമുളള നിരവധി പേര്‍ താമസിക്കുന്നുണ്ട്. കഞ്ചാവ് വില്‍പ്പനയും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും ഇവിടെ പതിവാണ്. സൂര്യലാലിനെതിരേ അടൂര്‍ പോലീസ് കാപ്പ ചുമത്തിയിരുന്നു. രണ്ടു സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രദേശത്ത് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാത്ത് ടബ്ബുകൾക്ക് തകരാർ – ഒനിക്സ് ഇൻഡസ്ട്രീസ് ഉടമ 43,453 രൂപ നൽകുവാൻ വിധി

0
തൃശ്ശൂര്‍: ബാത്ത് ടബ്ബുകൾക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ മുണ്ടത്തിക്കോട്...

കോൺഗ്രസ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കലാപനീക്കം നടത്തി ; കെപിസിസി ആസ്ഥാനത്തേക്ക് മാർച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് കോൺഗ്രസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്തെ...

ബഹ്റൈനിൽ ആക്രമണം കടുപ്പിച്ച് ഇറാൻ ; ഇന്ന് ആറ് തവണ സൈറണുകൾ മുഴങ്ങി

0
മനാമ/കുവൈത്ത് സിറ്റി : കുവൈത്തിനും ബഹ്റൈനും നേർക്കുള്ള ഇറാന്റെ ആക്രമണങ്ങൾ കടുക്കുന്നു....

‘ഹൈഡ്രജൻ ട്രെയിനിന് കല്ലെറിഞ്ഞു, സമരത്തിന് ഗുണ്ടകളും’ ; സിജെപി പ്രക്ഷോഭത്തെ അട്ടിമറിക്കാൻ വ്യാപക വ്യാജപ്രചരണം

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോക്രോച്ച് ജനതാപാർട്ടി...