തായ്‌ലാന്റില്‍ മലയാള സിനിമ ചിത്രീകരണത്തിനിടെ ഗുണ്ടാ ആക്രമണം

For full experience, Download our mobile application:
Get it on Google Play

തായ്‌പ്പോംഗ്: തായ്‌ലാന്റില്‍ മലയാള സിനിമ ചിത്രീകരണത്തിനിടെ ശല്യം ചെയ്‌ത് ഗുണ്ടാ സംഘങ്ങള്‍. പിരിവ് ആവശ്യപ്പെട്ട് സ്ഥലത്തെ ചിലര്‍ ശല്യം ചെയ്‌തെന്നും തുടര്‍ന്ന് പണം നല്‍കി ചിലരെ മടക്കി അയച്ചെങ്കിലും വീണ്ടും ശല്യം തുടര്‍ന്നെന്നും സംവിധായകന്‍ ലിഞ്ചു എസ്‌തപ്പാന്‍ പറഞ്ഞു. 2018ല്‍ തായ്‌ലാന്റിലെ ഗുഹയ്‌ക്കുള‌ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിച്ച സംഭവത്തെ ആസ്‌പദമാക്കി നിര്‍മ്മിക്കുന്ന ‘ആക്ഷന്‍ 22’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് ഗുണ്ടകള്‍ നിരന്തരം തടസപ്പെടുത്തിയത്. തായ്‌പ്പോംഗ് എന്ന സ്ഥലത്ത് ആരംഭിച്ച ഷൂട്ടിംഗ് സ‌ര്‍ക്കാരിന്റെ അനുമതിയോടെയാണ് ആരംഭിച്ചത്. ചിത്രീകരണത്തിന് വാടകയ്‌ക്കെടുത്ത വലിയ വിലയുള‌ള കാറുകളില്‍ നാട്ടുകാരില്‍ ചിലര്‍ കല്ലുപയോഗിച്ച്‌ പെയിന്റ് ഇളക്കി. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടു.

പോലീസ് ഇടപെടലിനെ തുടര്‍ന്ന് ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും അപ്പോഴേക്കും മഴ വന്നതായും ഇതോടെ നാട്ടുകാര്‍ വീണ്ടും ഷൂട്ടിംഗ് തടസപ്പെടുത്തിയെന്നും ലിഞ്ചു എസ്‌തപ്പാന്‍ അറിയിച്ചു. തായ്‌ലാന്റില്‍ നടന്ന സംഭവമായതിനാല്‍ അവിടെ ഗ്രാമത്തില്‍ തന്നെ ചിത്രീകരണം നടത്താനാണ് സംഘം ശ്രമിച്ചത്. എന്നാല്‍ ഗുണ്ടായിസം കാരണം ചിത്രീകരണം നി‌ര്‍ത്തിയ ശേഷം ഹൈദരാബാദിലെ രാമോജി റാവു ഫിലിംസി‌റ്റിയില്‍ സെറ്റിട്ട് ചിത്രീകരണം തുടങ്ങാന്‍ നി‌ര്‍മ്മാതാവ് ചന്ദ്രന്‍ തിക്കൊടി തീരുമാനിച്ചു. തമിഴ് നടന്‍ ഭരത്, ശബരീശ് വര്‍മ്മ, ഇര്‍ഷാദ്, ലാലു അലക്‌സ്, ഹൃദയം ചിത്രത്തിലൂടെ ശ്രദ്ധേയനായ കലേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...