തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു ; ധനുവച്ചപുരത്ത് വീടുകയറി ആക്രമണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പാറശ്ശാല ധനുവച്ചപുരം പരുത്തിവിളയില്‍ ഇരുപതോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചു. വീട്ടിലുണ്ടായിരുന്ന വനിതാ പോലീസ് സിവില്‍ പോലീസ് ഉദ്യോഗസ്ഥയടക്കം നാലുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് ഗൂണ്ടാ ആക്രമണം നടന്നിരുന്നു. ഈ കേസില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്ന വിവരം പോലീസിനെ അറിയിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പരുത്തിവിളയില്‍ ബിജുവിനും ഭാര്യയ്ക്കും സിവില്‍ പോലീസ് ഉദ്യോഗസ്ഥയായ സഹോദരിക്കും പരുക്കേറ്റു. ഇവറെ പാറശ്ശാല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിലാണ് ഗൂണ്ടാ വിളയാട്ടം നടന്നത്. നാല് പേരടങ്ങുന്ന സംഘം വീടുകളില്‍ കയറി ആയുധം കാണിച്ച് ഭീഷണി മുഴക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാനുവിന്റെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...