തിരുവല്ലയില്‍ നടുറോഡില്‍ കൊലവിളിയും ഗുണ്ടായിസവും ; മൂന്നുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൊലവിളിയും ഗുണ്ടായിസവും നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് 3 മണിയോടെ പൊടിയാടി ജംക്‌ഷനിലാണ് സംഭവം. തിരക്കേറിയ ജംഗ്ഷനിൽ മാരകായുധങ്ങളുമായി പരസ്പരം മണിക്കൂറോളം കൊലവിളി നടത്തിയ സംഘത്തിലെ പെരിങ്ങര സ്വദേശികളായ സുമിത് (25), ഗോകുൽ (25), അനന്ദു (22) എന്നിവരാണ് പിടിയിലായത്.  ബൈക്കിൽ അസഭ്യം വിളിച്ച് രണ്ടര മണിക്കൂറോളം ഒരു സംഘം റോഡിലൂടെ പോയി. 6 മണിയോടെ പൊടിയാടി ജംക്‌ഷനിൽ റോഡിനിരുവശവും നിന്ന് മൂന്നും രണ്ടും പേർ വരുന്ന സംഘം വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് കൊലവിളി നടത്തിയത്.

ഈ സമയം സ്ഥലത്തെത്തിയ പുളിക്കീഴ് എസ് ഐ പി.കെ. കവിരാജൻ, സിപിഒ അഖിലേഷ് എന്നിവർ ഒരു സംഘത്തിലെ 3 പേരെ സാഹസികമായി പിടികൂടി. മറ്റേ സംഘം വടിവാൾ തൊട്ടടുത്ത പറമ്പിലേക്ക് എറിഞ്ഞ ശേഷം കടന്നുകളഞ്ഞു. സാമ്പത്തിക ഇടപാടാണ് സംഘർഷ കാരണമെന്ന് പോലീസ് പറഞ്ഞു. മാരകായുധങ്ങൾ പ്രദർശിപ്പിക്കുകയും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തതിനാണ് കേസ്. മറ്റു രണ്ടു പ്രതികൾക്കുവേണ്ടി അന്വേഷണം ഊർജിതമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...