സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ വീടുകയറി അക്രമം ; യുവാവിന് ഗുരുതര പരുക്ക്‌

For full experience, Download our mobile application:
Get it on Google Play

പാറശാല : മുന്‍വൈരാഗ്യത്തിന്റെ പേരില്‍ സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള 11 അംഗസംഘം വീടുകയറി നടത്തിയ അക്രമത്തില്‍ യുവാവിന് ഗുരുതര പരുക്കേറ്റു. സിപിഎം പാറശാല ഏരിയ കമ്മിറ്റി അംഗവും കുളത്തൂര്‍ മുന്‍ എല്‍സി സെക്രട്ടറിയുമായ ഉച്ചക്കട സുരേഷാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്‌. സുരേഷ് നിലവില്‍ ഒളിവിലാണ്. ഹെല്‍മറ്റ് ധരിച്ചാണ് സുരേഷ് അക്രമത്തിനു നേതൃത്വം നല്‍കിയതെന്നാണ് പരാതി. പെ‍ാഴിയൂര്‍ ചാമവിള ന്യൂ ബംഗ്ലാവില്‍ നൈസാമിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 10.35നു ആണ് സംഭവം. നൈസാമിന്റെ സുഹൃത്ത് കോട്ടയം സ്വദേശി ജെയിന്‍ ആണ് പരുക്കേറ്റത്.

ഞായറാഴ്ച നടന്ന സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ആണ് ജെയിന്‍ അടക്കമുള്ളവര്‍ പെ‍ാഴിയൂരില്‍ എത്തിയത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം രാത്രി നൈസാമിന്റെ വീട്ടില്‍ ഒത്തു കൂടിയപ്പോള്‍ ആയിരുന്നു ആക്രമണം ഉണ്ടായത്. വാഹനങ്ങളില്‍ എത്തിയ സംഘത്തെ കണ്ട് വീട്ടുകാര്‍ അടക്കം ഒ‍ാടി രക്ഷപ്പെട്ടെങ്കിലും ജെയിന്‍ ഇവരുടെ കയ്യില്‍ പെടുകയായിരുന്നു. അക്രമി സംഘത്തില്‍ പെട്ട അരുണ്‍, പ്രജിത്ത് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. അക്രമ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ നിന്ന് പോലീസ് ശേഖരിച്ചു. വീടിനു മുന്നില്‍ പാ‍ര്‍ക്ക് ചെയ്തിരുന്ന കാര്‍, ഒ‍ാട്ടോ, ബൈക്ക്, മതിലില്‍ ഉണ്ടായിരുന്ന ലൈറ്റുകള്‍ തുടങ്ങിയവ തകര്‍ത്ത ശേഷം ആണ് സംഘം മടങ്ങിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...