റോ​ഡും ന​ട​പ്പാ​ത​യും പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഇ​ട​മ​ല്ലെ​ന്ന് ഹൈ​കോ​ട​തി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : റോ​ഡും ന​ട​പ്പാ​ത​യും പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഇ​ട​മ​ല്ലെ​ന്നും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തേ​ണ്ട​ത്​ മ​നു​ഷ്യ​രു​ടെ വ​ഴി​യ​ട​ച്ച​ല്ലെ​ന്നും​ ഹൈ​കോ​ട​തി. ന​ട​പ്പാ​ത​ക​ൾ പ്ര​തി​ഷേ​ധ വേ​ദി​ക​ളാ​കു​മ്പോ​ൾ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന​ത് കാ​ൽ​ന​ട​ക്കാ​രാ​ണ്. കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​ര​ട​ക്കം ന​ട​പ്പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന​ത്​ ഓ​ർ​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, എ​സ്. മു​ര​ളി കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​ക്കി പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ർ​ജി​യി​ൽ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം എം.​പി​യ​ട​ക്കം രാ​ഷ്​​ട്രീ​യ​ക്കാ​രും പോലീസ്​ ഉ​​ദ്യോ​ഗ​സ്ഥ​രും നേ​രി​ട്ട്​ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് ​ഡി​വി​ഷ​ൻ ബെ​ഞ്ചി​​ന്‍റെ നി​രീ​ക്ഷ​ണം. വ​ഞ്ചി​യൂ​രി​ൽ റോ​ഡ്​ ത​ട​സ്സ​പ്പെ​ടു​ത്തി ന​ട​ന്ന സി.​പി.​എം പാ​ള​യം ഏ​രി​യ സ​മ്മേ​ള​നം, ജോ​യ​ന്റ് കൗ​ൺ​സി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ, ബാ​ല​രാ​മ​പു​രം ജ്വാ​ല വ​നി​ത ജ​ങ്​​ഷ​ൻ പ​രി​പാ​ടി, കോ​ൺ​ഗ്ര​സി​ന്റെ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ധ​ർ​ണ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ നേ​താ​ക്ക​ളും പോലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമയപരിധി തീരുന്നു; വീണ്ടും സമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്ന് അഭിജിത് ദിപ്കെയുടെ മുന്നറിയിപ്പ്, കേസുകൾ പിൻവലിക്കണമെന്ന് സിജെപി

0
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് അതിക്രമം തുടരുകയാണെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളുമായി...

സിജെപി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ സംഭാവന പ്രഖ്യാപിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ...

0
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി രൂപീകരിച്ച നിധിയിലേക്ക് 1 കോടി രൂപ...

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ...

വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവനന്തപുരം: വഖഫ് ബോര്‍ഡില്‍ അമുസ്‌ലിംകളെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ലെന്ന് സംസ്ഥാന...