ഗോത്ര കലാ പ്രദർശന വിപണന മേള ‘ഉണർവ് ” 21, 22 തിയതികളിൽ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പാരമ്പര്യ ഗോത്രകലാ പ്രദര്‍ശന വിപണന മേള ‘ഉണര്‍വ് 2022’ തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപം റ്റി.ജെ.ജോസഫ് മെമ്മോറിയല്‍ ഗ്രൗണ്ടില്‍ മാര്‍ച്ച്‌ 21, 22 തീയതികളില്‍ നടക്കും. 21ന് രാവിലെ 10.30 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള ഉദ്ഘാടനം ചെയ്യും. യോഗത്തിന് പി. ജെ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. ജില്ലാകളക്ടര്‍ ഷീബാ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തും.

ഗോത്ര കലാകാരന്‍മാര്‍ക്കും പരമ്ബരാഗത ഉത്പാദകര്‍ക്കും കൊവിഡ് പ്രതിസന്ധി തരണം ചെയ്യുന്നതിന് ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒപ്പം ഗോത്ര സംസ്‌കാരവും കലാരൂപങ്ങളും മുഖ്യധാരയ്ക്ക് പരിചയപ്പെടുത്തലുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. മേളയോടനുബന്ധിച്ച്‌ വൈകീട്ട് 5.30, 6.15, 7.15 എന്നീ സമയങ്ങളില്‍ ഗോത്രകലകളായ ഊരാളിക്കൂത്ത്, മലപ്പുലയ ആട്ടം, പളിയ നൃത്തം, കൊലവയാട്ടം, പരിചമുട്ടുകളി, മന്നാക്കൂത്ത് എന്നിവ നടക്കും. യോഗത്തില്‍ ഐ.റ്റി.ഡി.പി. പ്രോജക്‌ട് ഓഫീസര്‍ കെ.എസ്.ശ്രീരേഖ വിഷയാവതരണം നടത്തും.

തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് സ്വാഗതവും അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എസ്.എ. നജീം നന്ദിയും പറയും. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍, കുടയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, ജില്ലാ പഞ്ചായത്തംഗം സി.രാജേന്ദ്രന്‍, കോഴിമല രാജാവ് രാമന്‍ രാജമന്നാന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...