ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കും

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കും. 10,000 രൂപ വരെയാണ് സഹായം ലഭിക്കുക. 3.3 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സഹായം നല്‍കും. ഇ- റിക്ഷ, ഇ- കാര്‍ട്ട് എന്നിവക്കും സഹായം ലഭിക്കും. 50,000 രൂപ വരെയാണ് സഹായം നല്‍കുന്നത്. ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം എന്ന പദ്ധതിക്ക് കീഴിലാണ് സഹായം നല്‍കുന്നത്. ജൂലൈ വരെയായി ഇതിന്റെ കാലാവധി നീട്ടിയിട്ടുണ്ട്. 500 കോടി രൂപയാണ് പദ്ധതിക്ക് കീഴില്‍ സഹായം നല്‍കാനായി നീക്കിവെച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് സംരംഭവുമായി യോജിപ്പിച്ച് വിവിധ തരം ഇലക്ട്രിക് വാഹനങ്ങള്‍ക്കും നൂതന ബാറ്ററികള്‍ക്കും സഹായം നല്‍കാന്‍ പദദ്ധതിയിടുന്നുണ്ട്. ഇന്ത്യയില്‍ ഇലക്ട്രിക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ് പദ്ധതി.

അതേസമയം ഫെയിം പദ്ധതി യുടെ രണ്ടാം ഘട്ടം 2024 മാര്‍ച്ച് 31-ന് അവസാനിച്ചു. പദ്ധതിക്ക് കീഴിലുള്ള ധനസഹായം ഇനി കിട്ടില്ല. ഫെയിം സ്‌കീമിന് കീഴിലുള്ള സബ്സിഡികള്‍ മാര്‍ച്ച് 31 വരെ വില്‍ക്കുന്ന ഇ-വാഹനങ്ങള്‍ക്കാണ് ലഭ്യമാക്കിയിരുന്നത്. പകരം രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ സ്വീകാര്യമാക്കാനായി ആണ് ഇലക്ട്രിക് മൊബിലിറ്റി പ്രമോഷന്‍ സ്‌കീം 2024 പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഇഎംപിഎസ് പ്രകാരം  ഇരുചക്രവാഹനത്തിന് 10,000 രൂപ വരെയാണ് പരമാവധി സഹായം. ഏപ്രില്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയുള്ള നാലു മാസത്തില്‍ 3.33 ലക്ഷം ഇരുചക്രവാഹനങ്ങള്‍ക്ക് സഹായം നല്‍കും. ഇ-റിക്ഷയും ഇ-കാര്‍ട്ട് വിഭാഗത്തിലെ 41,000-ലധികം വാഹനങ്ങള്‍ക്കുമുണ്ട് പദ്ധതി പ്രകാരം പ്രത്യേക ഇന്‍സെന്റീവ് നല്‍കും. വലിയ മുച്ചക്ര വാഹനമാണെങ്കില്‍ 50,000 രൂപ വരെ ധനസഹായം ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...