സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതി
തൊഴില്‍ പരിശീലനത്തിന് പ്രതിമാസം 1000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് ” പദ്ധതിയിലേക്ക് www.eemployment.kerala.gov.in അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയരുത്. പ്രായം 18 – 30. നൈപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ യു.പി.എസ്.സി, സംസ്ഥാന പി.എസ്.സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയില്‍വെ, മറ്റ് കേന്ദ്ര / സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്‌മെന്റ് ഏജന്‍സി തുടങ്ങിയവ നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 04735224388.

ഗതാഗത നിരോധനം
കെഎസ്ഇബി സബ് സ്‌റ്റേഷന്‍ സമീപം കൊച്ചുകോയിക്കല്‍ തോടിന് കുറുകെയുളള പാലം പുതുക്കി പണിയുന്നതിനാല്‍ ഉറുമ്പിനി – വാലുപാറ റോഡിലൂടെയുളള വാഹന ഗതാഗതം ജനുവരി 16 മുതല്‍ താല്‍കാലികമായി നിരോധിച്ചു. ആങ്ങമൂഴി റോഡിലൂടെ ഗുരുമന്ദിരം ജംഗ്ഷനില്‍ നിന്ന് ഉറുമ്പിനി – വാലുപാറ റോഡില്‍ പ്രവേശിക്കാം. മരിയ സദനത്തിന് സമീപത്ത് നിന്നും കൊച്ചുകോയിക്കലെത്തി ചേരുന്ന വഴിയിലൂടെയും സഞ്ചരിക്കാം.

തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്‌കോള്‍ കേരള മുഖേനെയുളള വൊക്കേഷണല്‍ അഡീഷണല്‍ മാത്തമാറ്റിക്‌സ് കോഴ്‌സിന്റെ 2025-27 ബാച്ചിലേക്ക് ഒന്നാം വര്‍ഷം ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ യൂസര്‍ നെയിം, പാസ് വേഡ് ഉപയോഗിച്ച് www.scolekerala.org നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

കരാര്‍ നിയമനം
പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോര്‍ട്ടിംഗ് യൂണിറ്റ് കരാര്‍ അടിസ്ഥാനത്തില്‍ തെറാപ്പിസ്റ്റ് (സ്ത്രീ) തസ്തികയിലേക്ക് നിയമനത്തിന് നാഷണല്‍ ആയുഷ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത – കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് / നാഷണല്‍ ആയുര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പഞ്ചകര്‍മ്മ ചെറുതുരുത്തിയുടെ ഒരു വര്‍ഷ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ്. പ്രായം 2026 ജനുവരി ഒമ്പതിന് 40 വയസ് കവിയരുത്. 60 വയസില്‍ താഴെയുളള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. ശമ്പളം – 14700 രൂപ / മാസം. അവസാന തീയതി ജനുവരി 20 വൈകിട്ട് അഞ്ച്. വെബ് സൈറ്റ് : www.nam.kerala.gov.in/careers , ഫോണ്‍ : 0468 2995008.

ടെന്‍ഡര്‍
റാന്നി എംസിസിഎം താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ആര്‍ബിഎസ്‌കെ/എകെ/ ട്രൈബല്‍ /മെഡിസെപ് പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് സര്‍ജിക്കല്‍ ഇംപ്ലാന്റുകളും അനുബന്ധ ഘടകങ്ങളും ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 17 രാവിലെ 11. ഫോണ്‍ : 9188522990.

പ്രശ്‌നോത്തരി ജനുവരി 22 ന്
ഹരിതകേരളം മിഷന്‍ ദേശീയ പരിസ്ഥിതി സമ്മേളനത്തിന്റെ മുന്നോടിയായി ജില്ലാതലത്തില്‍ യു.പി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. ജനുവരി 19 ന് ഉപജില്ലാതലത്തിലും ജനുവരി 22 ന് ജില്ലാതലത്തിലുമാണ് മത്സരം. ഉപജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ https://forms.gle/1DV2TFaYTi5D9HVp9 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ജനുവരി 15 വൈകിട്ട് അഞ്ച്. ജില്ലാതല ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 9645607918.

ഡ്രൈവര്‍ നിയമനം
ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ താല്‍കാലിക ഡ്രൈവറെ നിയമിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 16. ഫോണ്‍ : 04734 240637.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...