സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പഠനോപകരണ കിറ്റ് : അപേക്ഷാ തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2026 – 2027 അധ്യയന വര്‍ഷത്തില്‍ രണ്ട് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുളള സൗജന്യ പഠനോപകരണ കിറ്റ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. അപേക്ഷാ ഫോം ജില്ലാ ഓഫീസില്‍ നിന്നും ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കു വരുത്തിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം.

പഠനോപകരണ കിറ്റ് :അപേക്ഷാ തീയതി നീട്ടി
കേരളാ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2026 – 2027 അധ്യയന വര്‍ഷത്തില്‍ രണ്ട് മുതല്‍ ഏഴ് വരെയുളള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. അപേക്ഷാ ഫോം ജില്ലാ ഓഫീസില്‍ നിന്നും ബോര്‍ഡിന്റെ വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം ലൈസന്‍സ്, ക്ഷേമനിധി കാര്‍ഡ്, ക്ഷേമനിധി വിഹിതം അവസാനം ഒടുക്കു വരുത്തിയ രസീത്, റേഷന്‍ കാര്‍ഡ് എന്നിവയുടെയും തൊഴിലാളിയുടെയും കുട്ടിയുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും സമര്‍പ്പിക്കണം. ഫോണ്‍ : 04682-320158

പി എസ് സി പ്രായോഗിക പരീക്ഷ
ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് – രണ്ട് (എച്ച് ഡി വി) (കാറ്റഗറി നമ്പര്‍. 623/24, 624/24) തസ്തികളുടെ 2025 ഡിസംബര്‍ 17 ന് നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ മാര്‍ച്ച് 26,27 തീയതികളില്‍ പ്രായോഗിക പരീക്ഷ നടത്തും. ഫോണ്‍. 0468 2222665.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് ഒന്ന് – നേരിട്ടുളള നിയമനം) (കാറ്റഗറി നമ്പര്‍. 211/25), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (പാര്‍ട്ട് രണ്ട് – റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍ ഫ്രം ഡിപോ വാച്ചേഴ്‌സ്/റിസര്‍വ് വാച്ചേഴ്‌സ്/ ട്രൈബല്‍ വാച്ചേഴ്‌സ്) (കാറ്റഗറി നമ്പര്‍. 213/25) തസ്തികകളുടെ ചുരുക്കപ്പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0468 2222665.

ഗതാഗത നിരോധനം
മങ്ങാട് -ചായലോട് – പുതുവല്‍ റോഡില്‍ തിരുമങ്ങാട് ജംഗ്ഷന് സമീപം മാര്‍ച്ച് 25 മുതല്‍ കലുങ്ക് പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...