സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വേനലവധികാല ക്ലാസ് നിരോധിച്ചു
ഉഷ്ണതരംഗ സാധ്യത പരിഗണിച്ച് പത്തനംതിട്ട ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുളള എല്ലാ സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററുകളിലെയും വേനലവധികാല ക്ലാസുകള്‍ നിരോധിച്ച് ജില്ല കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താം.

കുടുംബാരോഗ്യ സര്‍വേ
ആരോഗ്യ വകുപ്പിന്റെ കുടുംബാരോഗ്യ സര്‍വേ ഡിജിറ്റലായി ജനകീയ ആരോഗ്യ കേന്ദ്രം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ നടത്തുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ഫീല്‍ഡ് തലത്തില്‍ നടത്തുന്ന വിവിധ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം യഥാസമയം ശേഖരിക്കുന്നതിനും അവ ക്രോഡികരിച്ചു പുനരുപയോഗിക്കുന്നതിനും സഹായകരമായ രീതിയില്‍ ആണ് മൊബൈല്‍ അപ്ലിക്കേഷന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. ആരോഗ്യ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിനായി വീടുതോറും സര്‍വേകളും വ്യക്തിഗത അംഗ സര്‍വേകളും നടത്തുന്നു. ഇതുവഴി ജീവിത ശൈലീ രോഗങ്ങളുടെ മോണിറ്ററിങ്, കാന്‍സര്‍ സ്‌ക്രീനിംഗ് എന്നിവ സുഗമമാക്കുന്നു. ആധാര്‍ വിവരം നല്‍കി പൊതുജനങ്ങള്‍ സര്‍വേയുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി അഭ്യര്‍ഥിച്ചു.

ദുരന്ത നിവാരണ പരിശീലനം ഏപ്രില്‍ 24 ന് പത്തനംതിട്ടയില്‍
ദേശീയ-സംസ്ഥാന-ജില്ല ദുരന്ത നിവാരണ അതോറിറ്റികള്‍, മേരാ യുവ ഭാരത് പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി ദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കുന്നതിനായി സിവില്‍ ഡിഫന്‍സ് ടീമിനെ തയ്യാറാക്കുന്നു. വോളണ്ടിയേഴ്‌സിന് ഏഴ് ദിവസത്തെ ദുരന്ത നിവാരണ പ്രതികരണ പരിശീലനം നല്‍കും. ഏപ്രില്‍ 24 മുതല്‍ 30 വരെ പത്തനംതിട്ട കളക്ടറേറ്റിനു സമീപമുളള എസ് എന്‍ ഡി പി ഹാളിലാണ് സൗജന്യ പരിശീലനം. പ്രായപരിധി 18 – 40. പങ്കെടുക്കുന്നവര്‍ക്ക് ദുരന്ത നിവാരണ കിറ്റ്, സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ഫോണ്‍ – 7558892580

വിമുക്ത ഭടന്മാര്‍ക്ക് ബോധവല്‍കരണ ക്ലാസ്
നേവിയില്‍ നിന്ന് വിരമിച്ച വിമുക്ത ഭടന്മാര്‍ക്കും അവരുടെ വിധവകള്‍ക്കും ക്ഷേമ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനും പരാതി പരിഹാരത്തിനുമായി ബോധവല്‍ക്കരണ പരിപാടി ഏപ്രില്‍ 24 രാവിലെ 11 മുതല്‍ 1.30 വരെ പത്തനംതിട്ട ജില്ല സൈനിക ക്ഷേമ ഓഫീസില്‍ നടക്കും. ഫോണ്‍ – 0468-2961104.

തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്‌സ്
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ഡേറ്റാ സയന്‍സ് ആന്റ് മെഷീന്‍ ലേണിഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. കോഴ്‌സ് ദൈര്‍ഘ്യം – അഞ്ച് മാസം. www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ – 9947123177.

ക്വട്ടേഷന്‍
സഹകരണ വകുപ്പിന് കീഴിലെ ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ കാന്റീന്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുന്‍പരിചയമുളളവര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഏപ്രില്‍ 30 ഉച്ചയ്ക്ക് രണ്ട് വരെ കോളജ് ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍ – 9744154574.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...