സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐ യിലെ ഇലക്ട്രോണിക്‌സ് മെക്കാനിക് ട്രേഡില്‍ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എസ്‌സി-1 , ഒസി-1. ഇവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മെയ് 26 രാവിലെ 11 ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ – 04792953150, 04792452210.

ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ 10 ലിറ്റര്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ ആറിന് ഉച്ചയ്ക്ക് ഒന്ന്. ഫോണ്‍ – 04735 266671.

അഭിമുഖം മെയ് 29 ന്
വടശ്ശേരിക്കര സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുളള ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍, ലൈബ്രേറിയന്‍, സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് താല്‍കാലികമായി ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. പി എസ് സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. ലൈബ്രേറിയന് ലൈബ്രറി സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ സമാന യോഗ്യത വേണം. പ്രായപരിധി 18 നും 40 നും മധ്യേ. പട്ടികജാതി /പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 45 വയസ്. വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷ, വിദ്യാഭ്യാസം, പ്രായം, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും സഹിതം മെയ് 29 ന് ഹാജരാകണം. സമയ ക്രമം ചുവടെ. ഗാര്‍ഡനര്‍ കം സ്‌കാവഞ്ചര്‍ രാവിലെ 10, ലൈബ്രേറിയന്‍ ഉച്ചയ്ക്ക് 12, സെക്യൂരിറ്റി ഗാര്‍ഡ് ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ – 04735 251153.

പാചകവാതക വിതരണ യോഗം
വാണിജ്യ, ഗാര്‍ഹിക, പാചകവാതക സിലിണ്ടര്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും എല്‍ പി ജി വിതരണം കാര്യക്ഷമമാക്കുന്നതിനും മെയ് 26 രാവിലെ 11 ന് അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ യോഗം ചേരും. ഫോണ്‍ – 04734 -224856

പഠന കിറ്റ് വിതരണ തീയതി നീട്ടി
കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ ഒന്ന് മുതല്‍ ഏഴ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 2026-27 വര്‍ഷത്തേക്ക് പഠന കിറ്റ് വിതരണം ചെയ്യുന്നതിനുളള തീയതി ജൂണ്‍ അഞ്ച് വരെ നീട്ടി. അപേക്ഷയ്ക്കും മറ്റ് രേഖകള്‍ക്കും തിരുവല്ല കറ്റോട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ – 0469 2603074.

സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ്
കണ്‍സ്യൂമര്‍ഫെഡ് കോഴഞ്ചേരി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ഉദ്ഘാടനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമോന്‍ പുതുപറമ്പില്‍ നിര്‍വഹിച്ചു. കോഴഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അംഗം പി എസ് സരിഗ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മൃദുല റോയ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് അംഗം ഒ പി സുരേഷ്, കണ്‍സ്യൂമര്‍ഫെഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍, റീജിയണല്‍ മാനേജര്‍ റ്റി.ഡി ജയശ്രീ, ഇന്റേണല്‍ ഓഡിറ്റര്‍ ബിന്ദു പി നായര്‍, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ കെ വി ജയന്‍ എന്നിവര്‍ പങ്കെടുത്തു.

അഭിമുഖം 29 ന്
തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വായ്പൂര്‍ എം ആര്‍ എസ് എല്‍ ബി വി ജി എച്ച് എസ് എസ് സ്‌കൂളില്‍ എച്ച് എസ് റ്റി ഹിന്ദി, ഇംഗ്ലീഷ് തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നതിന് മെയ് 29 രാവിലെ 11.30 ന് അഭിമുഖം നടത്തും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

അഭിമുഖം മാറ്റി
ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റല്‍, വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ മെയ് 22ന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഷൂട്ടര്‍മാരെ നിയമിച്ചു
കൃഷി നശിപ്പിക്കുന്ന പന്നികളെ ഉന്മൂലനം ചെയ്യുന്നതിന് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ 10 പേരടങ്ങിയ ഷൂട്ടര്‍മാരെ നിയമിച്ചു. ഇവരുടെ സേവനം വിവിധ വാര്‍ഡുകളില്‍ ആരംഭിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...