രാജീവ് ഗാന്ധി ഇന്‍ഡ്യയെ പുതിയ നൂറ്റാണ്ടിലേക്ക് നയിച്ച നേതാവ് : പ്രൊഫ. പി.ജെ. കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശാസ്ത്ര സാങ്കേതിക രംഗത്ത് ഉള്‍പ്പെടെ വളര്‍ച്ചയുടെ പന്ഥാവിലൂടെ ഇന്‍ഡ്യാ രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവും ഭരണാധികാരിയുമായിരുന്നു ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധി എന്ന് കെ.പി.സി.സി കോര്‍കമ്മിറ്റി അംഗവും മുന്‍ രാജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകരാഷ്ട്രങ്ങളുടെ മുന്‍പില്‍ ഇന്‍ഡ്യയുടെ ശിരസ്സ് അഭിമാനപൂര്‍വ്വം ഉയര്‍ത്തിപ്പിടിക്കുവാന്‍ നേതൃത്വം നല്‍കിയ ക്രാന്തദര്‍ശിയായ അദ്ദേഹം ഇന്ത്യയില്‍ വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിന് നേതൃത്വം നല്‍കിയതായി പ്രൊഫ.പി.ജെ. കുര്യന്‍ പറഞ്ഞു. രാജീവ് ഗാന്ധിയുടെ അകാലത്തിലുള്ള വേര്‍പാട് രാജ്യത്ത് സൃഷ്ടിച്ച ശൂന്യത ഒരുകാലത്തും നികത്താനാവില്ലെന്നും ജന മനസ്സുകളില്‍ അദ്ദേഹം സൂര്യതേജസ്സായി ജ്വലിച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, നേതാക്കളായ ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍, അനീഷ് വരിക്കണ്ണാമല, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സിന്ധു അനില്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ടി.കെ. സാജു, സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, കെ. ജാസിംകുട്ടി, സുനില്‍ എസ്. ലാല്‍, കെ.കെ. റോയിസണ്‍, റജി പൂവത്തൂര്‍, ജി. രഘുനാഥ്, ഏഴംകുളം അജു, ജെറി മാത്യു സാം, അബ്ദുള്‍കലാം ആസാദ്, കെ.എന്‍. രാധാചന്ദ്രന്‍, കെ.ജി. അനിത, രജനി പ്രദീപ്, പ്രൊഫ. പി.കെ. മോഹന്‍രാജ്, ആര്‍. ദേവകുമാര്‍, റോജി പോള്‍ ഡാനിയേല്‍, ആബിദ് ഷെഹിം എന്നിവര്‍ പ്രസംഗിച്ചു.

അനുസ്മരണ സമ്മേളനത്തിനു ശേഷം രാജീവ് ഗാന്ധിയുടെ ഇന്‍ഡ്യ എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാര്‍ കെ.പി.സി.സി വിചാര്‍ വിഭാഗ് ജില്ലാ പ്രസിഡന്‍റും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മുന്‍ പ്രിന്‍സിപ്പാളുമായ ഡോ.റോയിസ് മല്ലശ്ശേരി പ്രബന്ധം അവതരിപ്പിച്ചു. ജനപ്രതിനിധികളും നേതാക്കളും ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു. രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുന്‍പില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, വാര്‍ഡ്, ബൂത്ത് കമ്മിറ്റികള്‍ പോഷക സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...