സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വായനാദിന മാസാചരണം : ജില്ലാതല പ്രശ്നോത്തരി ജൂലൈ 11 ന്
ദേശീയ വായനാദിന മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പുകളുടെ സഹകരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജൂലൈ 11 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 ന് ജില്ലാതല പ്രശ്നോത്തരി നടത്തും. സ്‌കൂള്‍തലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ ജില്ലാതലത്തില്‍ മല്‍സരിക്കും. യു.പി. വിദ്യാര്‍ഥികള്‍ക്ക് വായനാദിന മാസാചരണത്തോടനുബന്ധിച്ച് ചിത്രരചന മല്‍സരവും ജൂലൈ 11 ന് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിക്കും. ചാര്‍ട്ട് പേപ്പര്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവരണം. വിവരങ്ങള്‍ക്ക് 9656763964, 9446443964 നമ്പറില്‍ ബന്ധപ്പെടണം.

വായനാ മാസാചരണത്തോടനുബന്ധിച്ച് ബോധവല്‍കരണ നാടകം ജൂലൈ 1ന് നടക്കും
ദേശീയ വായനാദിന- മാസാചരണത്തോടനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള പോലീസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവല്‍കരണ നാടകം ‘പാഠം ഒന്ന് ഒരു മദ്യപന്റെ ആത്മകഥ’ ജൂലൈ ഒന്നിന് രാവിലെ 11 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ല പോലിസ് മേധാവി ആര്‍.ആനന്ദ് ഉദ്ഘാടനം ചെയ്യും.
പി.റ്റി.എ പ്രസിഡന്റ് ഫാ.ഷൈജു കുര്യന്‍ അധ്യക്ഷത വഹിക്കും. അഡീഷണല്‍ ജില്ല പോലിസ് മേധാവി റ്റി.ബി വിജയന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.എല്‍ ഷിബു ലഹരി ബോധവല്‍കരണ സന്ദേശം നല്‍കും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി സി.കെ നസീര്‍, വൈസ് ചെയര്‍മാന്‍ ജോണ്‍ മാത്യൂസ്, കാന്‍ഫെഡ് ജില്ല പ്രസിഡന്റ് എസ്.അമീര്‍ ജാന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ടി ജോണ്‍, സബ് ഇന്‍സ്പെക്ടര്‍ ജി.സുരേഷ് കുമാര്‍, സ്‌കൂള്‍ മാനേജര്‍ ഫാ.ബിജു മാത്യു, പ്രിന്‍സിപ്പല്‍ ഡാനിഷ് പി.ജോണ്‍, പ്രധാനധ്യാപിക ദീപ മേരി ജേക്കബ് എന്നിവര്‍ പങ്കെടുക്കും. ജൂലൈ രണ്ട് രാവിലെ 11 ന് കിടങ്ങന്നൂര്‍ ശ്രീ വിജയാനന്ദ ഗുരുകുല വിദ്യാപീഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നാടകം അവതരിപ്പിക്കും.

റേഷന്‍ കാര്‍ഡുകള്‍ തരംമാറ്റം
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല) മുന്‍ഗണനാ വിഭാഗത്തിലേക്ക് (പിങ്ക്) തരംമാറ്റുന്നതിനുള്ള അപേക്ഷ ജൂലൈ 17 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിവില്‍സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ മുഖേനയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0468 2222612.

കോന്നി താലൂക്ക് വികസന സമിതി യോഗം ജൂലൈ നാലിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂലൈ നാല് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ ചേരും.

പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി ഐ യില്‍ ഡിപ്ലോമ ഇന്‍ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്‍റ് ലോജിസ്റ്റിക് മാനേജ്‌മെന്‍റ് (ഒരു വര്‍ഷം, യോഗ്യത: പത്താം ക്ലാസ്), ഇന്‍റര്‍നാഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (ആറ് മാസം, യോഗ്യത: പ്ലസ് ടു), ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍റ് ട്രാവല്‍ മാനേജ്‌മെന്‍റ് (ഏവിയേഷന്‍ – ഒരു വര്‍ഷം, യോഗ്യത: പ്ലസ് ടു) കോഴ്‌സുകളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ആരംഭിച്ചു. ഫോണ്‍: 7907853246.

ഐ.എച്ച്.ആര്‍.ഡി പ്രവേശനം
ഐ.എച്ച്.ആര്‍.ഡി യുടെ കോന്നി എലിമുള്ളുംപ്ലാക്കല്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ അധ്യയന വര്‍ഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.സി.എ (ഓണേഴ്സ്) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്‍റ് ഡാറ്റാ സയന്‍സ്, ബി.കോം (ഓണേഴ്സ്) ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ആന്റ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, ബി.എസ്.സി (ഓണേഴ്സ്) കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് ആന്റ് അനലിറ്റിക്‌സ്, എം.കോം ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ഡാറ്റാ അനലിറ്റിക്‌സ്) കോഴ്സുകളിലേക്കാണ് പ്രവേശനം. ഫോണ്‍ 8078078512, 8547005074, 9645127298.

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്
സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍  എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. അവസാന തീയതി ജൂലൈ 15. ഫോണ്‍  0471 2570471, 9846033009.

സ്‌പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്.സി ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സ്, ബി.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.സി.എ, എം.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.കോം അക്കൗണ്ടിംഗ്, ബി.എസ്.സി അക്വാകള്‍ച്ചര്‍, എം.എസ്.സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കു സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍ 7034612362, 9446800549, 9526548484.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

0
ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്....

എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും

0
കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത...

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...