സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

താല്‍ക്കാലിക നിയമനം
കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുമായി ജൂലൈ 20ന് മുമ്പ് സൂപ്രണ്ടിന് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍  0468 2214108. തസ്തിക, യോഗ്യത, ഉയര്‍ന്ന പ്രായപരിധി ക്രമത്തില്‍ >>> ലിഫ്റ്റ് ഓപ്പറേറ്റര്‍ – 10-ാം ക്ലാസ്, ലിഫ്റ്റ് ഓപ്പറേറ്റര്‍ പ്രവൃത്തി പരിചയം – 40 വയസ്. കാസ്പ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ – ബിരുദം, (ഡി.സി.എ/പി.ജി.ഡി.സി.എ നിര്‍ബന്ധം)- 40വയസ്, എ.സി മെക്കാനിക്ക് – 10-ആം ക്ലാസ്, റഫ്രിജറേഷന്‍ ആന്‍റ് എയര്‍ കണ്ടീഷനിംഗ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40 വയസ്. എസ്.ടി.പി ഓപ്പറേറ്റര്‍ – 10-ാം ക്ലാസ്, മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (ഐ.ടി.ഐ)- 40 വയസ്. സെക്യൂരിറ്റി – വിമുക്ത ഭടന്‍, വിമുക്ത ഭടന്മാരുടെ സൊസൈറ്റികള്‍/സംഘടനകളിലെ അംഗത്വ സര്‍ട്ടിഫിക്കറ്റ്- 60വയസ്. ക്ലീനിംഗ് സ്റ്റാഫ് – ഏഴാം ക്ലാസ്- 40 വയസ്. പാര്‍ട്ട് ടൈം സ്വീപ്പര്‍ – അഞ്ചാം ക്ലാസ്- 40 വയസ്.

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്
പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ശ്രീ അയ്യങ്കാളി ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് ഇ-ഗ്രാന്‍റ്സ് പോര്‍ട്ടല്‍ 3.0 മുഖേന അപേക്ഷ ക്ഷണിച്ചു. അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അപേക്ഷകളും അനുബന്ധ രേഖകളും സ്‌കൂളില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 15. അപേക്ഷ ഫോം ജില്ല/ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍  0468 2322712, 0468 2223712.

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നു
ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികളെ ആദരിക്കുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ മാര്‍ക്ക് പട്ടികയുടെ പകര്‍പ്പ് സഹിതം ജൂലൈ 20 ന് മുമ്പ് ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍  0468 2362037.

അപേക്ഷ തീയതി നീട്ടി
റാന്നി സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.റ്റി ട്രേഡുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നിവയില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 10 വൈകിട്ട് അഞ്ച് വരെ നീട്ടി. https://itiadmissions.kerala.gov.in/ ല്‍ അപേക്ഷ സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: https://det.kerala.gov.in . ഫോണ്‍  04735 296090.

ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്‍റ്
സ്റ്റേറ്റ് റിസോഴ്സ് സെന്‍റര്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കാലാവധി. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. ഫോണ്‍  0471 2570471, 9846033009.

സി.എം.എഫ്.ആർ.ഐ യിൽ യങ് പ്രൊഫഷണൽ ഒഴിവ്
കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ ധനസഹായത്തോടെ സി.എം.എഫ്.ആർ.ഐ നടപ്പാക്കുന്ന ഗവേഷണ പ്രൊജക്ടിൽ കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലിന്റെ  താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ്  www.cmfri.org.in. സന്ദര്‍ശിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ...

കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൽപറ്റ : മണ്ണിടിച്ചിൽ ദുരന്തമേഖലയായ കള്ളാടിയിൽ എത്തി മുഖ്യമന്ത്രി വി ഡി...

വിഡി സതീശനെതിരെ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം : വയനാട് മേപ്പാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ ദുരന്തത്തോടുള്ള...

സ്വകാര്യ ബസ് പണിമുടക്ക് ജില്ലയില്‍ പൂര്‍ണ്ണം – ബസ്സ്‌ ഉടമകളും തൊഴിലാളികളും കളക്ട്രേറ്റ് മാർച്ചും ധർണ്ണയും...

0
റാന്നി: സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി മൂലം കടുത്ത...