സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ അംഗങ്ങളായ കര്‍ഷകതൊഴിലാളികളുടെ മക്കള്‍ക്ക് 2025-26 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 75 പോയിന്‍റ് നേടിയവര്‍ക്കും, പ്ലസ് ടു/വി.എച്ച്.എസ്.സി അവസാനവര്‍ഷ പരീക്ഷയില്‍ 85 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് എസ്.എസ്.എല്‍.സി ക്ക് 70 പോയിന്‍റും പ്ലസ് ടുവിന് 80 ശതമാനവും മാര്‍ക്ക് ലഭിച്ചവര്‍ അവാര്‍ഡിന് അര്‍ഹരാണ്. അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല. എസ്.എസ്.എല്‍.സിക്ക് ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡിനെ അടിസ്ഥാനപ്പെടുത്തി 9 എ പ്ലസ്, 8 എ,7 ബി പ്ലസ്,6 ബി,5 സി പ്ലസ്,4 സി,3 ഇ പ്ലസ് എന്നിങ്ങനെ പോയിന്‍റ് കണക്കാക്കാം. മാര്‍ക്ക് പട്ടിക, ടി.സി, ക്ഷേമനിധി പാസ്സ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, കര്‍ഷകതൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്‍ സാക്ഷ്യപത്രം, പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ജാതി തെളിയിക്കുന്ന രേഖ സഹിതം ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 31 വൈകിട്ട് അഞ്ച് വരെ. ഫോണ്‍  0468 2327415.

നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല മത്സരങ്ങള്‍ ജൂലൈ 25ന്
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മൈ ഭാരത് പത്തനംതിട്ട, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, കോളജ്, സ്‌കൂള്‍ എന്നിവരുടെ സഹകരണത്തോടെ പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ ജൂലൈ 25 രാവിലെ ഒമ്പത് മുതല്‍ നഷാ മുക്ത് ഭാരത് അഭിയാന്‍ ജില്ലാതല മത്സരങ്ങള്‍ ആരംഭിക്കും. സംഘഗാനം, സംഘനൃത്തം, മൂകാഭിനയം, ചിത്രരചന, പ്രസംഗം, കവിത എഴുതി കവിത ചൊല്ലല്‍, റീല്‍, മുദ്രാവാക്യ രചന എന്നീ മത്സരങ്ങള്‍ നടക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടും. സംസ്ഥാനതല മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഓഗസ്റ്റ് 14 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ലഹരി വിരുദ്ധ യുവജന കോണ്‍ക്ലേവ്, സ്വാതന്ത്ര്യ ദിനാഘോഷം എന്നിവയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. പ്രായപരിധി 15-29. ഫോണ്‍  8075933500.

മസ്റ്ററിങ്
കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ ക്ഷേമനിധി പെന്‍ഷന്‍ കൈപ്പറ്റിയ ഗുണഭോക്താക്കള്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് അക്ഷയ സെന്റര്‍ വഴി ബയോമെട്രിക് മസ്റ്ററിംങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0468 2223169.

മസ്റ്ററിങ്
ജില്ലാ കെട്ടിട നിര്‍മ്മാണ ക്ഷേമബോര്‍ഡില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ കൈപ്പറ്റിയവര്‍ (മുമ്പ് മസ്റ്റിങ് ചെയ്തവര്‍ ഉള്‍പ്പെടെ) സെപ്തംബര്‍ 30നകം പെന്‍ഷന്‍ കാര്‍ഡ്/പെന്‍ഷന്‍ ബുക്ക്, ആധാര്‍ എന്നിവയുമായി അക്ഷയകേന്ദങ്ങളില്‍ മസ്റ്ററിങ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

മസ്റ്ററിങ്
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി പെന്‍ഷന്‍ 2025 ഡിസംബര്‍ 31 വരെ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും സെപ്തംബര്‍ 30നകം അക്ഷയ കേന്ദ്രം വഴി മസ്റ്ററിങ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0468 2223069, 8547655319.

നാഷണല്‍ ട്രസ്റ്റ് ഹിയറിംഗ് ജൂലൈ 22ന്
നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുദ്ധി വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം നല്‍കുന്നതിനുളള ഹിയറിംഗ് ജൂലൈ 22ന് രാവിലെ 10.30 മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

ലേലം
അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ 1.62 ആര്‍ സ്ഥലം കോടതിപ്പിഴ ഇനത്തിലുള്ള തുക ഈടാക്കുന്നതിന് ജൂലൈ 29 രാവിലെ 11.30 ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍  04734 224826.

ഐ.ടി.ഐ പ്രവേശനം
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ ഒഴിവുളള സീറ്റുകളില്‍ പ്രവേശനത്തിന് ഓഫ്‌ലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 25 വൈകിട്ട് അഞ്ച്. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, ടി.സി, ഫീസ് സഹിതം ഹാജരാകണം. പ്രായപരിധി ഇല്ല. ഫോണ്‍  0468 2259952, 9496366325.

ക്വട്ടേഷന്‍
ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ക്ലീനിംഗ് മെറ്റീരിയല്‍സ് വാങ്ങുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 27 രാവിലെ 11. ഫോണ്‍  0468 2263636.

ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 22 മുതല്‍ 24 വരെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്ക് പുതുതായി അപേക്ഷ സമര്‍പ്പിച്ചും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30-10.30 (ഓരോ ദിവസവും രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകരുടെ റാങ്ക് അടിസ്ഥാനത്തില്‍ തല്‍സമയം ലഭ്യമായ ഒഴിവുകള്‍ക്ക് അനുസരിച്ച് പ്രവേശനം നല്‍കും). പ്രവേശനം ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഹാജരാക്കണം.

ഹിന്ദി അധ്യാപക കോഴ്സ് സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രത്തില്‍ കേരള സര്‍ക്കാരിന്‍റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്‍ററി എഡ്യൂക്കേഷന്‍ കോഴ്സ് 2026-28 ബാച്ചില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ബിരുദം, എം.എ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 17-35. ജൂലൈ 24 രാവിലെ 10 ന് നടത്തുന്ന മെറിറ്റ് സ്‌പോട്ട് അഡ്മിഷന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭിക്കും. ഫോണ്‍  8547126028, 04734 296496.

ഗതാഗത നിരോധനം
തിരുവല്ല ഒന്നാം മൈല്‍ പുളിക്കീഴ് – കുളക്കാട് റോഡിലെ (തിരുവല്ല പോലീസ് സ്റ്റേഷന്‍ റോഡ്) സ്‌കൈ ലൈന്‍ അപ്പാര്‍ട്ട്‌മെന്‍റിന് എതിര്‍ വശത്തുള്ള കലുങ്ക് പുതുക്കി പണിയുന്നതിനാല്‍ ജൂലൈ 23 വ്യാഴം മുതല്‍ പണി പൂര്‍ത്തിയാക്കുന്നത് വരെ റോഡ് പൂര്‍ണമായി അടച്ചിടും. ഈ റോഡ് വഴി പോകുന്ന വാഹനങ്ങള്‍ കാവുംഭാഗം തുകലശേരി റോഡ് വഴിയോ റോഡുമായി കണക്ട് ചെയ്യുന്ന മുനിസിപ്പാലിറ്റി റോഡോ ഉപയോഗിക്കണമെന്ന് തിരുവല്ല നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐ.ടി.ഐയിലെ വിവിധ എന്‍.സി.വി.ടി അംഗീകൃത ട്രേഡുകളില്‍ നിലവിലുള്ള ഒഴിവുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐയില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 25. ഫോണ്‍  0479 2457496.

ഡ്രൈവര്‍ നിയമനം
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സ്. പ്രായപരിധി 18-41(സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുളള ഇളവുകള്‍ ബാധകം). ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രായോഗിക പരിജ്ഞാനം തെളിയിക്കുന്ന രേഖ സഹിതം ജൂലൈ 28 ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫോണ്‍  0473 5240230.

അറ്റന്‍ഡര്‍ നിയമനം
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തില്‍ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ (ഹോമിയോ) അറ്റന്‍ഡര്‍ തസ്തികയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി/തത്തുല്യം, ഹോമിയോ മെഡിസിന്‍ കൈകാര്യം/വിതരണം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ആശുപത്രി അല്ലെങ്കില്‍ എ ക്ലാസ്സ് രജിസ്‌ട്രേഷന്‍ ഉളള ഡോക്ടറുടെ കീഴില്‍ പ്രൈവറ്റ് ഡിസ്‌പെന്‍സറി/ആശുപത്രിയില്‍ മരുന്ന് വിതരണ പരിചയ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 18-41 (സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരമുളള ഇളവുകള്‍ ബാധകം). ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജൂലൈ 28 ഉച്ചയ്ക്ക് ഒന്നിന് മുമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫോണ്‍  0473 5240230.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...

കേന്ദ്ര സർക്കാരിൻ്റെ നടപടി ജനാധിപത്യവിരുദ്ധം : അബിൻ വർക്കി എം.എൽ.എ

0
പത്തനംതിട്ട : വിദ്യാര്‍ത്ഥികളുടെ ന്യായമായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക്...