ഒരു പരീക്ഷ പോലും നേരാംവണ്ണം നടത്താൻ കഴിയാത്ത ഒരു പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് മോദി ; അരവിന്ദ് കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: കോക്റോച്ച് ജനത പാർട്ടി സംഘടിപ്പിച്ച പാർലമെൻ്റ് മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. പരീക്ഷാ സംവിധാനത്തിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത നിരായുധരായ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് അമിതമായി ബലം പ്രയോഗിച്ചുവെന്നും അതിക്രൂരമായി ആക്രമിച്ചെന്നും കെജ്രിവാൾ പറഞ്ഞു. പ്രതിഷേധക്കാർ സമാധാനപരമായി മാർച്ച് ചെയ്യുമ്പോഴാണ് ദില്ലി പോലീസ് ലാത്തിച്ചാർജ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

“മോദി സർക്കാർ കുട്ടികളെ അതിക്രൂരമായാണ് നേരിട്ടത്. അവരുടെ കൈയിൽ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ല. വടിയോ കല്ലോ ഒന്നും തന്നെയില്ല. അവർ സമാധാനപരമായി പാർലമെന്റിലേക്ക് പോവുകയായിരുന്നു. അവരെ മൃഗീയമായി ലാത്തിച്ചാർജ് ചെയ്തു. പല കുട്ടികളുടെയും തലയ്ക്ക് പരിക്കേറ്റു. ചിലരുടെ കൈയും കാലും ഒടിഞ്ഞു. അത്രയ്ക്ക് ക്രൂരമായാണ് മോദി ഈ കുട്ടികളെ ആക്രമിച്ചത്” – കെജ്‌രിവാൾ പറഞ്ഞു. തുടർച്ചയായുണ്ടാകുന്ന ചോദ്യപ്പേപ്പർ ചോർച്ചകൾ, പരീക്ഷകൾ സുതാര്യമായി നടത്താനുള്ള സർക്കാരിന്റെ പരാജയമാണ് കാണിക്കുന്നതെന്നും കെജ്‌രിവാൾ കുറ്റപ്പെടുത്തി. വിദ്യാർത്ഥികൾ ഒരൊറ്റ കാര്യമേ ആവശ്യപ്പെടുന്നുള്ളൂ, ചോദ്യപ്പേപ്പർ ചോർച്ച അവസാനിപ്പിക്കണം. ഒരു പരീക്ഷ പോലും നേരാംവണ്ണം നടത്താൻ കഴിയാത്ത ഒരു പരാജയപ്പെട്ട പ്രധാനമന്ത്രിയാണ് മോദി. എല്ലാ വർഷവും ചോദ്യപ്പേപ്പർ ചോരുന്നു. ഇതിനെതിരെ ശബ്ദിക്കുന്ന വിദ്യാർത്ഥികളെ ലാത്തി കൊണ്ടടിക്കുന്നുവെന്നും കെജ്‌രിവാൾ വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...