വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ പോലീസ് അതിക്രമം; ശക്തമായ പ്രതികരണവുമായി മോഹൻലാലിന്റെ മകൾ വിസ്മയ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിജെപി പ്രതിഷേധത്തിനെതിരായ ഡൽഹി പോലീസിൻ്റെ അതിക്രമങ്ങളിൽ വിമർ‌ശനവുമായി മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്നാണ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ വിസ്മയ മോഹൻലാൽ ചോദിച്ചിരിക്കുന്നത്.പ്രതിഷേധിക്കുന്നവരോട് നിങ്ങൾ യോജിക്കണമെന്നില്ല. അവരുടെ ആവശ്യങ്ങൾക്ക് പിന്തുണ നൽകണമെന്നില്ല. പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സംഘടനകളെ നിങ്ങൾ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല എന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ വിസ്മയ പറയുന്നുണ്ട്.

സ്വന്തം ശബ്ദം ഉയർത്തുന്ന പൗരന്മാർക്ക് മറുപടിയായി സംവാദത്തിന് പകരം അമിതമായ ബലപ്രയോഗമാണ് സർക്കാർ സ്വീകരിക്കുന്നതെങ്കിൽ, നാം ഓരോരുത്തരും ഒരു നിമിഷം ചിന്തിക്കണം—നമ്മുടെ ജനാധിപത്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നത് എന്നും വിസ്മയ ചോദിക്കുന്നുണ്ട്. നാളെ കേൾക്കപ്പെടാൻ ശ്രമിക്കുന്നത് നിങ്ങളായിരിക്കാം. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ നാട്ടായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം. എല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്: സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്ന് പറഞ്ഞാണ് വിസ്മയ ഇൻസ്റ്റ​ഗ്രാം സ്റ്റോറി അവസാനിപ്പിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...