സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഖാദി ഓണം മേള നറുക്കെടുപ്പ് നടത്തി
ഖാദി ഓണം മേളയോടനുബന്ധിച്ചുള്ള ആദ്യ പ്രതിവാര നറുക്കെടുപ്പ് ഇലന്തൂര്‍ ഖാദി ഗ്രാമസൗഭാഗ്യയില്‍ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം രഞ്ജു രാജേഷ് നിര്‍വഹിച്ചു. നറുക്കെടുപ്പില്‍ വിജയിച്ച പത്തനംതിട്ട തുമ്പമണ്‍ സ്വദേശി ജോണ്‍ സാമുവലിന് 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി നല്‍കി. ഓണം മേളയോടനുബന്ധിച്ച് ഓഗസ്റ്റ് 25 വരെ എല്ലാ ഞായറാഴ്ച്ചയും എല്ലാ ഖാദി ഷോറൂമുകളും തുറന്ന് പ്രവര്‍ത്തിക്കും. ഫോണ്‍  0468 2362070.

ഓണാഘോഷം – കലാപരിപാടി അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
വിനോദസഞ്ചാര വകുപ്പിന്റെയും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വാരാഘോഷ പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍, കലാസമിതികള്‍, ട്രൂപ്പുകള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവതരിപ്പിക്കുന്ന പരിപാടിയുടെ വിവരങ്ങള്‍, പ്രോഗ്രാം നോട്ടീസ്/പോസ്റ്റര്‍ എന്നിവ സമര്‍പ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് നാല് വൈകിട്ട് അഞ്ച്. ഫോണ്‍  0468 2311343.

നാഷണല്‍ സാമ്പിള്‍ സര്‍വേ ആരംഭിച്ചു
സംസ്ഥാന സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ്, പത്തനംതിട്ട നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസുമായി സഹകരിച്ച് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേയുടെ 81ആം റൗണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. 2027 ജൂണ്‍ വരെയാണ് സര്‍വേ. വീടുകളുടെ സാമ്പത്തികസ്ഥിതി, ആസ്തികള്‍, ബാങ്ക് നിക്ഷേപങ്ങള്‍, വായ്പകള്‍, വായ്പാ ബാധ്യതകള്‍ എന്നിവയെക്കുറിച്ച് വിശദമായ കണക്കെടുപ്പ് നടത്തുന്നതിന് ആള്‍ ഇന്ത്യ ഡെപ്റ്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് സര്‍വേ, കര്‍ഷക കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി, കാര്‍ഷികേതര വരുമാനം, കൃഷി ചെലവുകള്‍, കൃഷി ഭൂമി സംബന്ധമായ വിവരങ്ങള്‍ എന്നിവ മനസ്സിലാക്കുന്നതിന് സിറ്റുവേഷന്‍ അസസ്‌മെന്റ് സര്‍വേ ഓഫ് അഗ്രികള്‍ച്ചറല്‍ ഹൗസ്‌ഹോള്‍ഡ്‌സ് സര്‍വേകളാണ് ഈ ഘട്ടത്തിലുള്ളത്. സര്‍വേയ്ക്കായി സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ പരിശീലനം ലഭിച്ച ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ടാബ്ലെറ്റുകള്‍ / ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍ വഴി വിവരങ്ങള്‍ ശേഖരിക്കും. ജില്ലയില്‍ തിരഞ്ഞെടുത്ത 12 പഞ്ചായത്ത് വാര്‍ഡുകളിലും ആറ് നഗരസഭ വാര്‍ഡുകളിലുമാണ് സാമ്പിള്‍ സര്‍വേ.

സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് ഒന്നിന്
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ ഒന്നാം വര്‍ഷ ഡിപ്ലോമ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളില്‍ ഓഗസ്റ്റ് ഒന്നിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയതായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും പ്രവേശനത്തില്‍ പങ്കെടുക്കാം. നിലവില്‍ പോളിടെക്‌നിക് കോളജില്‍ പ്രവേശനം ലഭിച്ചിട്ടുള്ള അപേക്ഷകര്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസ് അടച്ച രസീതും ഹാജരാക്കിയാല്‍ മതി. പ്രവേശനത്തിന് എസ്.എസ്.എല്‍.സി, ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വരുമാനം, ജാതി സംവരണം, മറ്റ് സംവരണങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് ഓഫീസില്‍ അടക്കണം. ഫോണ്‍  9074126637, 7994710037, 9447606695, 0473 5266671.

കര്‍ഷകരെ ആദരിക്കുന്നു
മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലുള്ള മികച്ച കര്‍ഷകരെ കര്‍ഷക ദിനത്തില്‍ ആദരിക്കുന്നു. മുതിര്‍ന്ന കര്‍ഷകന്‍, വനിത കര്‍ഷക, വിദ്യാര്‍ഥി കര്‍ഷകന്‍, ജൈവകര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗം കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍ എന്നീ മേഖലയിലുള്ളവരെയാണ് ആദരിക്കുന്നത്. കര്‍ഷകര്‍ ഓഗസ്റ്റ് 10 രാവിലെ 11 ന് മുമ്പ് കൃഷി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍  9383472013.

താല്‍ക്കാലിക നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഫാര്‍മസിസ്റ്റ് (യോഗ്യത ഡി ഫാം/ബി ഫാം (ഡി. എം. ഇ അംഗീകരിച്ചത്), കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), റേഡിയോഗ്രാഫര്‍ (യോഗ്യത റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ/ബിരുദം (ഡി. എം. ഇ അംഗീകരിച്ചത്), കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, സി ടി പരിചയം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം) തസ്തികകളില്‍ അഭിമുഖം നടത്തും. ഉയര്‍ന്ന പ്രായപരിധി 40 (2026 ജനുവരി ഒന്നിന്). ഉദ്യോഗാര്‍ഥികള്‍ യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഓഗസ്റ്റ് ഏഴ് രാവിലെ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ഫോണ്‍  04734 223236.

കാര്‍ഷിക പരിശീലന പരിപാടി
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആത്മ പദ്ധതിയുടെ ഭാഗമായി ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ചേര്‍ന്ന് കാര്‍ഷിക പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗില്‍ഗാല്‍ അഗ്രികള്‍ച്ചര്‍ ആന്റ് ഡയറി ഫാം, പോളച്ചിറ നാഷണല്‍ ഫിഷ് സീഡ് ഫാം എന്നിവടങ്ങളില്‍ പട്ടികജാതി വിഭാഗം കര്‍ഷകര്‍ക്കായി ഫാം സന്ദര്‍ശനം, പരിശീലന ക്ലാസ് എന്നിവ നടത്തി. പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ് വിജയ്, എസ് സി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് അഭിമുഖം ഓഗസ്റ്റ് 11ലേക്ക് മാറ്റി
തിരുവല്ല, അടൂര്‍ ആര്‍.ഡി.ഒ കളില്‍ പ്രവര്‍ത്തിക്കുന്ന മെയിന്റനന്‍സ് ട്രിബ്യൂണലുകളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിന് ഓഗസ്റ്റ് നാല് രാവിലെ 10.30 ന് കളക്ടറേറ്റ് പമ്പ ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ഓഗസ്റ്റ് 11 ലേക്ക് മാറ്റിയതായി ജില്ല സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. സമയവും സ്ഥലവും വ്യത്യാസമില്ല. ഫോണ്‍  0468 2325168.

ഐ.ടി.ഐ പ്രവേശനം
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍റ് ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്മെന്റ് (ഒരു വര്‍ഷം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ ആന്റ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ മറൈന്‍ മെക്കാനിക്കല്‍ ഫിറ്റര്‍ (ആറ് മാസം), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് എച്ച്.ആര്‍.എം (ആറ് മാസം) എന്നിവയാണ് കോഴ്സുകള്‍. യോഗ്യത പ്ലസ് ടു/ബിരുദം. ഫോണ്‍  7306119753.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതിവാർഷിക പൊതുയോഗം

0
പത്തനംതിട്ട : ജില്ലയിലെ കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വകുപ്പുകളുമായി ചേർന്ന് നല്ല...

സഹകരണ മേഖല പിടിച്ചെടുക്കൽ പരിപാടി അവസാനിപ്പിക്കണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സഹകരണ മേഖല മുഴുവൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ...

സ്വത്തുവിവരം മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ രാജീവ് ചന്ദ്രശേഖരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം...

പത്തനംതിട്ട ജില്ലയില്‍ ടിപ്പര്‍ ഗതാഗത നിരോധനം രാവിലെ 7.30 മുതല്‍ 9.30 വരെയാക്കി പുന:ക്രമീകരിച്ചു

0
പത്തനംതിട്ട : സ്‌കൂള്‍ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയില്‍ ടിപ്പര്‍...