കുണ്ടറയിലെ സിയാദിന്‍റെ മരണത്തിൽ പോലീസിന് കുരുക്കായി ഡോക്ടറുടെ നിർണായക മൊഴി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കുണ്ടറയിലെ സിയാദിന്‍റെ മരണത്തിൽ പോലീസിന് കുരുക്കായി ഡോക്ടറുടെ നിർണായക മൊഴി. പോലീസുകാരൻ മർദിച്ചുവെന്ന് സിയാദ് പറഞ്ഞതായി ചികിത്സിച്ച ഡോക്ടർ ശരത് രാജൻ മൊഴി നൽകി. ജൂൺ 16ന് പുലർച്ചെ ഒന്നരയോടെ ശ്രീജിത്ത് എന്ന പോലീസുകാരൻ ജീപ്പിൽ കയറ്റി മർദിച്ചുവെന്നാണ് സിയാദ് ഡോക്ടറോട് പറഞ്ഞത്. ആശുപത്രി രേഖയിലും ഡോക്ടർ സിയാദിന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡി മർദന ആരോപണവുമായി ബന്ധപ്പെട്ട് പോലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. സിയാദിനെ മർദിച്ചിട്ടില്ലെന്നാണ് കേസിന്‍റെ പ്രാഥമികഘട്ടത്തിൽ പോലീസ് വ്യക്തമാക്കിയിരുന്നത്. എന്നാൽ സിയാദിനെ മർദിക്കുമ്പോൾ താനും ജീപ്പിലുണ്ടായിരുന്നെന്നും തല്ലിച്ചതക്കുന്നത് കണ്ടിരുന്നെന്നും പരാതിക്കാരിയായ പെൺകുട്ടി വെളിപ്പെടുത്തിയതോടെ പോലീസിന്‍റെ നില പരുങ്ങലിലാവുകയായിരുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി

0
കൊച്ചി: കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി. ക്ലീൻ സിറ്റി...

കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ എൻഒസി നിഷേധിച്ച സിവിൽ...

0
കൊച്ചി: കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ...

കോടിയേരി ബാലകൃഷ്ണന്‍റെ പേരില്‍ പണിയുന്ന കണ്ണൂര്‍ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ഓഫീസിന്‍റെ ഫണ്ട്...

0
കണ്ണൂർ : പയ്യന്നൂരിലെ ഫണ്ട് വിവാദത്തിന് പിന്നാലെ കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും...

പിഎം ശ്രീയിൽ പരിഹാസവുമായി എംബി രാജേഷ്

0
പാലക്കാട്: പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്ര സര്‍ക്കാര്‍...