സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

എയ്ഡ്‌സ് ബോധവല്‍ക്കരണം : റെഡ് റണ്‍ മാരത്തണ്‍ ഓഗസ്റ്റ് ഏഴിന്
ജില്ല മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ജില്ല എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എന്‍.എസ്.എസ്/റെഡ് റിബണ്‍ ക്ലബ് എന്നിവയുമായി ചേര്‍ന്ന് അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി കോളജ് വിദ്യാര്‍ഥികള്‍ക്കായി റെഡ് റണ്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നു. 17 നും 24 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ആണ്‍-പെണ്‍ വിഭാഗങ്ങളിലായാണ് മത്സരം. രണ്ട് വിഭാഗങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് 5000, 4000, 3000 രൂപ വീതം ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. വിജയികള്‍ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടും. ഓഗസ്റ്റ് ഏഴ് രാവിലെ ഏഴിന് തോന്ന്യാമല ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന മാരത്തണ്‍ എസ്.പി ഓഫീസിനടുത്ത് സമാപിക്കും. മത്സരാര്‍ഥികള്‍ ഓഗസ്റ്റ് അഞ്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍  9496109189, 9633975603.

സ്‌കോളര്‍ഷിപ്പ്
അധ്യയനവര്‍ഷത്തില്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉപരിപഠനം തുടങ്ങുന്ന വിമുക്തഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക് ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് ജില്ല സൈനികക്ഷേമ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍  0468 2961104.

അഭിമുഖം ഓഗസ്റ്റ് 14 ന്
തിരുവനന്തപുരം വെള്ളനാട് ജി.കാര്‍ത്തികേയന്‍ സ്മാരക വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി (ജൂനിയര്‍) റഷ്യന്‍ തസ്തികയിലേക്കുള്ള താല്‍കാലിക അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് 14 രാവിലെ 11.30 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍  0472 2882032.

സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ : വിദഗ്ദ സമിതിയെ നിയമിക്കുന്നു
സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍ പഠനത്തിന്മേല്‍ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനുളള വിദഗ്ദ്ധസമിതിയില്‍ രണ്ട് അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞന്മാര്‍, പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായ രണ്ട് പേര്‍ എന്നിവരെ നിയമിക്കുന്നു. ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനഃരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് പ്രകാരമുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തികളുടെ പ്രാരംഭ നടപടിയാണ് സാമൂഹിക പ്രത്യാഘാത വിലയിരുത്തല്‍. സോഷ്യോളജിയില്‍ പി.എച്ച്.ഡി, സോഷ്യോളജി പ്രൊഫസര്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തിപരിചയ രേഖ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വെബ് സൈറ്റ് വിലാസം എന്നിവ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഓഗസ്റ്റ് 10 നകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കളക്ടറേറ്റ്, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍  9446113742.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...