പത്തനംതിട്ടയില്‍ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം ഓഗസ്റ്റ് ആറു വരെ നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യത ഒഴിവാക്കുന്നതിന് ഓഗസ്റ്റ് ആറ് വരെ ജില്ലയിലെ എല്ലാ ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളെയും പ്രവര്‍ത്തനം നിരോധിച്ചതായി ജില്ല കളക്ടര്‍ എ.നിസാമുദ്ദീന്‍ അറിയിച്ചു. മലയോര മേഖലയില്‍ നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മ്മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ക്വാറികളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പ്രവര്‍ത്തനം മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് കാരണമാകാന്‍ സാധ്യതയുണ്ട്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമം പ്രകാരം കര്‍ശന നടപടി സ്വീകരിക്കും.

ഇത്തരത്തിലുള്ള ഏതു ലംഘനവും ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉള്‍പ്പടെ ആര്‍ക്കും അതാത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമുകളില്‍ പരാതിപ്പെടാം. കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം – 04682 322515, 1077, 80788 08915, കോഴഞ്ചേരി കണ്‍ട്രോള്‍ റൂം – 0468 2222221, മല്ലപ്പള്ളി കണ്‍ട്രോള്‍ റൂം – 0469 2682293, അടൂര്‍ കണ്‍ട്രോള്‍ റൂം – 04734 224826, റാന്നി കണ്‍ട്രോള്‍ റൂം – 04735 227442, തിരുവല്ല കണ്‍ട്രോള്‍ റൂം – 0469 2601303, കോന്നി കണ്‍ട്രോള്‍ റൂം – 0468 2240087,  ഫോറസ്റ്റ് ഡിവിഷന്‍ കണ്‍ട്രോള്‍ റൂം റാന്നി – 9188407515, ഫോറസ്റ്റ് ഡിവിഷന്‍ കണ്‍ട്രോള്‍ കോന്നി – 9188407513, ഫയര്‍ കണ്‍ട്രോള്‍ റൂം – 0468 2222001, 9497920089 എന്നിവയാണ് ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...