മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയിൽ ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ രം​ഗത്ത്. വ്യക്തിപരമായ ആവശ്യത്തിന് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചു എന്നാണ് വിമർശനം. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. അടിയന്തര സാഹചര്യങ്ങളിലോ ദുരന്ത നിവാരണ ആവശ്യങ്ങൾക്കോ മാത്രം ഉപയോഗിക്കേണ്ട സർക്കാർ ഹെലികോപ്റ്റർ ഉപയോ​ഗിച്ചെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം രം​ഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ മന്ത്രി വി. ശിവൻകുട്ടിയും എം.ബി. രാജേഷും ഫെസ്ബുക്കിലൂടെ വിമർശനമറിയിച്ചിരുന്നു.

മുഖ്യമന്ത്രി രണ്ടുതവണ വ്യക്തപരമായ ആവശ്യത്തിനായി ഹെലികോപ്റ്ററിൽ യാത്ര ചെയ്തുവെന്നാണ് മുൻമന്ത്രി എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ ‘യൂ-ടേൺ’ അടിച്ചു എന്നായിരുന്നു എം.എൽ.എ വി. ശിവൻകുട്ടിയും പ്രതികരിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോൾ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെ ദുർവ്യയമെന്ന് വിളിച്ച് എതിർത്ത വി.ഡി. സതീശൻ, ഭരണത്തിലെത്തിയപ്പോൾ നിലപാട് മാറ്റിയതിനെയും യാത്ര തടസ്സപ്പെട്ട് തിരികെ ഇറങ്ങേണ്ടി വന്നതിനെയും പരിഹസിച്ചായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. ന്യൂമോണിയ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാനാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററിൽ യാത്ര ചെയ്തത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഹെലികോപ്റ്റർ തിരികെ ഇറക്കേണ്ടി വരികയും പിന്നീട് വീണ്ടും യാത്ര തുടരുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...