ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി കെ മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് സ്വീകരിച്ച മുന്നൊരുക്കങ്ങളും മുൻകരുതലുകളും വിലയിരുത്തി ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ഏത് അടിയന്തര സാഹചര്യവും നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും അദ്ദേഹം നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ എല്ലാ ഡി എം ഒ മാരുടെയും ഡി പി എമ്മുമാരുടെയും അടിയന്തര യോഗം വിളിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും എല്ലാ ഡി എം ഒ മാരോടും പൂർണ്ണ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചതായും മന്ത്രി വ്യക്തമാക്കി. കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനും ആരോഗ്യപ്രവർത്തകരെയും ആംബുലൻസുകളെയും ഏതുസമയത്തും ലഭ്യമാകും വിധം സജ്ജമാക്കി നിർത്താനും നിർദ്ദേശമുണ്ട്. ഒഴിവാക്കാനാകാത്ത അടിയന്തരാവശ്യങ്ങൾക്കല്ലാതെ ദീർഘകാല അവധിയിൽ പോയിട്ടുള്ള ജീവനക്കാരെ തിരിച്ചവിളിക്കുമെന്നും മന്ത്രി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരട് പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസ് പ്രതിയുടെ ആക്രമണം ; മൂന്ന് പോലീസുകാർക്ക് പരിക്ക്

0
കൊച്ചി: മരട് പോലീസ് സ്റ്റേഷനിൽ എംഡിഎംഎ കേസിലെ പ്രതിയുടെ അതിക്രമത്തിൽ മൂന്ന്...

ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന സർവീസ് നടത്തും ; പ്രഖ്യാപനവുമായി ചൈന സതേൺ...

0
ന്യൂഡൽഹി : ചൈനീസ് നഗരമായ ഗ്വാങ്‌ജോയിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ട് വിമാന...

എംബിബിഎസ് സീറ്റുകൾ വർധിപ്പിച്ച് എൻ.എം.സി ; കേരളത്തിന് 300 പുതിയ സീറ്റുകൾ

0
ന്യൂഡൽഹി : രാജ്യത്തൊട്ടാകെ 13,186 അധിക എം.ബി.ബി.എസ് സീറ്റുകൾക്ക് അനുമതി നൽകി...

ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ച ; പരസ്പരവിജയത്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കണമെന്ന് ചൈന

0
ഡ‍ൽഹി : ഇന്ത്യ ചൈന ഉഭയകക്ഷി ചർച്ചയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ...