തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡിന് 3000 രൂപ വീതം നല്‍കും. പൊങ്കല്‍ കിറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എം കെ സ്റ്റാലിന്റെ പ്രഖ്യാപനം. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും 3000 രൂപ വീതം നല്‍കും. ഒരുകിലോ വീതം പഞ്ചസാരയും പച്ചരിയും അടങ്ങുന്ന പൊങ്കല്‍ കിറ്റും നല്‍കും. അതിനിടെ എം കെ സ്റ്റാലിനെ പുകഴ്ത്തി നടന്‍ രജനീ കാന്ത് രംഗത്തെത്തി. എം കെ സ്റ്റാലിന്‍ സ്‌നേഹവും മനസാക്ഷിയുമുള്ള നേതാവെന്ന് രജനീകാന്ത് പറഞ്ഞു.

എവിഎം ശരവണന്റെ സ്മരണാര്‍ത്ഥം നടത്തിയ പരിപാടിയിലായിരുന്നു പരാമര്‍ശം. തമിഴ്‌നാട് എന്‍ഡിഎ ഭരിക്കുമെന്ന പ്രസ്താവനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് രംഗത്തെത്തി. ഏപ്രിലില്‍ ബി ജെ പി – എ ഐ ഡി എം കെ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കും. ഉദയനിധിയെ മുഖ്യമന്ത്രിയാകാന്‍ അനുവദിക്കില്ല. ഡി എംകെയുടെ കുടുംബ വാഴ്ച അവസാനിപ്പിക്കണം. പുതുക്കോട്ടയിലെ ബി ജെ പി പൊതുയോഗത്തിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം.ഡിഎംകെയുടേത് അഴിമതി സര്‍ക്കാരെന്നും തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഇല്ലെന്നും അമിത്ഷാ കുറ്റപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....