എല്‍ദോസ് കുന്നപ്പിള്ളിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. സര്‍ക്കാരിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കവെ ഹൈകോടതി നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഉഭയ സമ്മത പ്രകാരമായിരുന്നോ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെതെന്ന ചോദ്യമായിരുന്നു അതില്‍ പ്രധാനം. പ്രതിയുമായി മാനസികമായും അല്ലാതെയും അടുപ്പത്തില്‍ ആയിരുന്നു എന്ന പരാതിക്കാരിയുടെ ആദ്യ മൊഴിയിലൂടെ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

എന്നാല്‍ ഉഭയക്ഷി സമ്മതപ്രകാരം എത്ര തവണ ബന്ധപ്പെട്ടാലും ഒരുതവണ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അത് ബലാത്സംഗം തന്നെയാണെന്നാണ് സര്‍ക്കാരിന്റെ വാദം. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണം ഉന്നയിക്കുന്നതെന്നും കോടതി പറഞ്ഞിട്ടുണ്ട്. എല്‍ദോസിന്റെ കുടുംബം സ്വാധീനിച്ചിരുന്നുവെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. എം.എല്‍.എ യുടെ ഭാര്യ ഇരയുമായി നടത്തിയ വാട്ട്‌സാപ്പ് ചാറ്റ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്തയ്ക്ക് തുടക്കമായി

0
റാന്നി : വെച്ചൂച്ചിറ കൃഷിഭവനിലെ കർഷക ചന്ത 2026 തുടക്കമായി. വെച്ചൂച്ചിറ...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...