അജ്ഞാത വൈറസ് പടരുന്നു ; പന്നി മാംസത്തിന്റെ വില്‍പ്പന നിരോധിച്ച് അസാം

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : പന്നി മാംസത്തിന്റെ  വില്‍പ്പന അസാമില്‍ താല്‍ക്കാലികമായി നിരോധിച്ചു. അജ്ഞാത വൈറസ് ബാധയില്‍ സംസ്ഥാനത്തെ ആറു ജില്ലകളിലായി 1900 പന്നികള്‍ ചത്തതിനെ തുടര്‍ന്നാണ് അസാം സര്‍ക്കാരിന്റെ  മുന്‍കരുതല്‍. അജ്ഞാത വൈറസിന്റെ  ആക്രമണം അസാം കാര്‍ഷിക മൃഗപരിപാലന വകുപ്പ് മന്ത്രി അതുല്‍ ബോറ സ്ഥിരീകരിച്ചു.

ചത്ത പന്നികളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസില്‍ അയച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും അസാം സര്‍ക്കാര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്ന നിലയിലാണ് അതിന് മുന്‍പ് തന്നെ പന്നി മാംസത്തിന്റെ  വില്‍പ്പന നിരോധിച്ചത് എന്നും മൃഗപരിപാലന വകുപ്പ് മന്ത്രി അതുല്‍ ബോറ അറിയിച്ചു. ബിസ്ബന്ത്, ദിമാജി, ദിബ്രുഹഡ്, ലക്കിംപൂര്‍, ശിവസാഗര്‍, ജോഹറത്ത് എന്നീ ജില്ലകളിലാണ് വൈറസ് ബാധ പന്നികളില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...