ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന മ​ല്ല​പ്പു​ഴ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ സി.​പി.​എം അം​ഗം ന​ല്‍കി​യ പ​രാ​തി​യി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ഓം​ബു​ഡ്‌​സ്മാ​ന്‍ ന​ട​പ​ടി

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി : ഇ​ട​തു​മു​ന്ന​ണി ഭ​രി​ക്കു​ന്ന മ​ല്ല​പ്പു​ഴ​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ സി.​പി.​എം അം​ഗം ന​ല്‍കി​യ പ​രാ​തി​യി​ല്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ഓം​ബു​ഡ്‌​സ്മാ​ന്‍ ന​ട​പ​ടി. മ​ല്ല​പ്പു​ഴ​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്റ് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി.​പി.​എം അം​ഗം സ​ജീ​വ് ഭാ​സ്‌​ക​ര്‍ ഓം​ബു​ഡ്‌​സ്മാ​നെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ല​ക്ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ന​ട​ന്ന സി​റ്റി​ങ്ങി​ല്‍ പ​രാ​തി പ​രി​ഗ​ണി​ച്ച ഓം​ബു​ഡ്‌​സ്മാ​ന്‍ ജ​സ്റ്റി​സ് പി.​ഡി. രാ​ജ​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റും സെ​ക്ര​ട്ട​റി​യും 25,000 രൂ​പ വീ​തം പി​ഴ അ​ട​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടു. സി.​പി.​ഐ നേ​താ​വാ​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്​ ജി​ജു ജോ​സ​ഫി​നും നി​ര്‍വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ ന​ട​പ​ടി​ക്ക് പ​ഞ്ചാ​യ​ത്ത് ജോയിന്റ് ​ഡ​യ​റ​ക്ട​ര്‍ക്കും നി​ര്‍ദേ​ശം ന​ല്‍കി. പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ലേ​ക്ക് ആ​ദ്യം തെ​ര​ഞ്ഞെ​ടു​ത്ത​യാ​ളെ ഒ​ഴി​വാ​ക്കാ​നു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നം പ​ഞ്ചാ​യ​ത്തീ​രാ​ജ് ച​ട്ട​ങ്ങ​ള്‍ക്ക് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് സി.​പി.​എം അം​ഗം സ​ജീ​വ് ഭാ​സ്‌​ക​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

പ​ഞ്ചാ​യ​ത്ത്​ തീ​രു​മാ​നം റ​ദ്ദാ​ക്കി​യ ഓം​ബു​ഡ്‌​സ്മാ​ന്‍ അ​ര്‍ഹ​നാ​യ വ്യ​ക്തി​ക്ക് 15 ദി​വ​സ​ത്തി​ന​കം നി​യ​മ​നം ന​ല്‍ക​ണ​മെ​ന്ന് നി​ര്‍ദേ​ശി​ച്ച​താ​യും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നം റ​ദ്ദ് ചെ​യ്ത സെ​ക്ര​ട്ട​റി​യെ ത​രം​താ​ഴ്ത്തു​ക​യോ ജി​ല്ല​ക്ക്​ പു​റ​ത്തേ​ക്ക് സ്ഥ​ലം​മാ​റ്റം ന​ല്‍കു​ക​യോ ചെ​യ്യ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് ജോ​യ​ന്റ് ര​ജി​സ്ട്രാ​റി​ന് ഓം​ബു​ഡ്‌​സ്മാ​ന്‍ നി​ർ​ദേ​ശം ന​ല്‍കി​യ​താ​യും അ​റി​യു​ന്നു. നി​യ​മം ലം​ഘി​ച്ച്​ തീ​രു​മാ​നം എ​ടു​ത്ത ക​മ്മി​റ്റി​യി​ല്‍ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ളെ ക​മീ​ഷ​ന്‍ ശാ​സി​ച്ചു. 13 അം​ഗ ഭ​ര​ണ സ​മി​തി​യി​ലെ 10 പേ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​​ങ്കെ​ടു​ത്ത​ത്. ഇ​ട​ത് അം​ഗ​ങ്ങ​ള്‍ക്ക് പു​റ​മെ കോ​ണ്‍ഗ്ര​സ്, ബി.​ജെ.​പി അം​ഗ​ങ്ങ​ളും പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്റ് നി​യ​മ​ന​ത്തെ കാ​ര്യ​മാ​യി എ​തി​ര്‍ത്തി​രു​ന്നി​ല്ല. ഇ​തോ​ടെ ഇ​വ​രും ക​മീ​ഷ​ന്റെ പ​രാ​മ​ര്‍ശ​ത്തി​നു വി​ധേ​യ​രാ​യി. എ​ന്നാ​ല്‍, ച​ട്ടം ലം​ഘി​ച്ചി​ല്ലെ​ന്നും ഉ​ത്ത​ര​വ് ല​ഭി​ച്ച ശേ​ഷം തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​തി​ക​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലമ്പലത്ത് തീപിടുത്തം ; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തീപിടുത്തം. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ‘പെൻഗ്വിൻ’ എന്ന...

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ കള്ളവോട്ടും അട്ടിമറിയും ; അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്

0
കോഴിക്കോട് : ചേവായൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...